SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ഇടിപരീക്ഷയിൽ കരുത്തോടെ കിയ സെൽറ്റോസ്

seltos

കൊച്ചി: ഇടിച്ചാലുണ്ടാകുന്ന ആഘാതം പരിശോധിക്കുന്ന ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ്സ്റ്റാർ റേറ്റിംഗ് കിയോ സെൽറ്റോസ് സ്വന്തമാക്കി. ഇതുവരെ പരീക്ഷിച്ച ഐസ് എൻജിൻ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന 76.70 എന്ന ആകെ സ്‌കോറും മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 31.70 എന്ന ഏറ്റവും ഉയർന്ന പോയിന്റും കിയ സെൽറ്റോസ് നേടി. കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 പോയിന്റും നേടി. ഫൈവ് സ്റ്റാർ ഭാരത് എൻക്യാപ് റേറ്റിംഗ് നേടുന്ന രണ്ടാമത്തെ കിയ മോഡലായി ഓൾന്യൂ സെൽറ്റോസ് മാറി.

കിയ സെൽറ്റോസ് ഇന്ത്യൻ റോഡ് സാഹചര്യങ്ങൾ പരിഗണിച്ച് സമഗ്രമായ സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് നിർമിച്ചതാണ്. ആക്ടീവ്, പാസീവ്, പ്രിവന്റീവ് സാങ്കേതികവിദ്യകൾ ഒരുമിച്ച് ചേർന്ന കുടുംബങ്ങൾക്ക് അനുയോജ്യമായ സമ്പൂർണ എസ്‌.യു.വിയാണ് സെൽറ്റോസ്. ആറ് എയർബാഗുകൾ, ഇ.എസ്.സി, എച്ച്.എ.സി എന്നിവ ഉൾപ്പെടുന്ന 24 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്. ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, സ്റ്റോപ്പ് ഗോ സഹിതമുള്ള സ്മാർട്ട് ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന 21 സുരക്ഷാ ഫീച്ചറുകളുള്ള എഡാസ് ലെവൽ 2 സംവിധാനവും ലഭ്യമാണ്. ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360ത്ഥ സർറൗണ്ട് ക്യാമറ, സൈഡ് പാർക്കിംഗ് സെൻസറുകൾ എന്നിവ ഡ്രൈവർ അവബോധവും വാഹന സ്ഥിരതയും യാത്രക്കാരുടെ സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നു.

എസ്.യു.വി വിഭാഗത്തിലെ താരം

ഒട്ടേറെ വാഹനങ്ങൾ അരങ്ങ് വാഴുന്ന എസ്‌.യു.വി വിഭാഗത്തിൽ ആരംഭം മുതൽ സവിശേഷമായ സ്ഥാനം സെൽറ്റോസ് ഉറപ്പിച്ചു. തുടർച്ചയായ നവീകരണവും ആധുനിക സാങ്കേതികവിദ്യകളുടെ ഉൾച്ചേർക്കലും കിയയുടെ ഇന്ത്യയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വിപണിയിൽ പുറത്തിറങ്ങിയതുമുതൽ മാസത്തിൽ 10,000ത്തിലധികം യൂണിറ്റുകൾ സ്ഥിരമായി വിറ്റഴിക്കപ്പെടുന്നുണ്ട് കിയ അധികൃതർ പറഞ്ഞു.

വില(എക്‌സ് ഷോറൂം)

10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, KIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360