SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.45 AM IST

സ്‌കോഡ ഇന്ത്യയ്ക്ക് റെക്കാഡ് വില്‍പന

skoda

കൊച്ചി: സ്‌കോഡ ഇന്ത്യ പുതുവർഷത്തിലും വിൽപ്പനയിലെ കുതിപ്പ് തുടരുന്നു. നടപ്പുവർഷം ആദ്യ ത്രൈമാസക്കാലയളവിൽ സ്‌കോഡ ഇന്ത്യ 20,028 കാറുകളാണ് വിറ്റഴിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസിക വിൽപ്പനയാണിത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 17,138 കാറുകളാണ് വിറ്റിരുന്നത്. 17% വളർച്ചയാണ് ഈ വർഷം ജനുവരി- മാർച്ച് കാലയളവിൽ സ്‌കോഡ ഇന്ത്യ നേടിയത്. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പ്രകടനത്തിന് ചുക്കാൻ പിടിക്കുന്നത് കൈലാഖ് ആണ്. ഇന്ത്യൻ വിപണിയിൽ 50,000ൽ അധികം യൂണിറ്റുകളെന്ന നാഴികകല്ല് കൈലാഖ് നേടിയിരുന്നു. പുതിയ കുഷാഖും സ്ലാവിയയിൽ നിന്നുള്ള സുസ്ഥിരമായ പിന്തുണയും പ്രീമിയം എസ്. യു. വി സെഗ്മെന്റിൽ കോഡിയാക്കിനുള്ള ഡിമാൻഡും സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വളർച്ചയെ ഈ വർഷം മുന്നോട്ട് നയിച്ചു.

വിലയിൽ വർദ്ധന

സ്കോഡ കോഡിയാക്കിന്റെ വില 53,267 രൂപ വർദ്ധിച്ച് 44.5 ലക്ഷം രൂപ കവിഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധത്തിൽ അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെയാണ് ബാദ്ധ്യത ഉയർന്നത്. വിവിധ മോഡലുകളുടെ വിലയിൽ വരും ദിവസം വർദ്ധനയുണ്ടാകുമെന്ന് കമ്പനി വക്താക്കൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360