SignIn
Kerala Kaumudi Online
Monday, 27 July 2026 12.50 PM IST

വിപണിയിൽ പുതുമോഡലുകളുടെ പൂക്കാലം

tesla

പുതിയ 8 വാഹനങ്ങൾ ഉടനെത്തും

കൊച്ചി: രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കൾ പുതിയ നവീന മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾ മുതൽ വൈദ്യുതി വാഹനങ്ങൾ വരെയുള്ള വിപുലമായി ശൃംഖലയാണ് നിരത്തുകളിൽ എത്താൻ ഒരുങ്ങുന്നത്. നേരത്തെ അവതരിപ്പിച്ച മോഡലുകളുടെ പുതിയ മോഡലുകളാണ് കമ്പനികൾ അധികമായി വിപണിയിൽ എത്തിക്കുന്നത്. സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾ ഉൾകൊണ്ടും അധിക സൗകര്യങ്ങൾ ഒരുക്കിയുമാണ് കമ്പനികൾ പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കുന്നത്.

ഹ്യുണ്ടായ് കോംപാക്‌ട് ഇ.വി

അടുത്ത വർഷം ഹ്യുണ്ടായിയുടെ കോംപാക്‌ട് ഇ.വി ഇന്ത്യൻ വിപണിയിലെത്തും. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ പൂർണമായും കണക്കിലെടുത്താണ് മോഡൽ ഒരുക്കുന്നത്. ഡിസൈൻ, എൻജിനിയറിംഗ്, പ്രകടനം എന്നിവയിലെല്ലാം പുതിയ അനുഭവമാകും ഹ്യുണ്ടായ് ഇ.വി. ടാറ്റ പഞ്ചുമായി മത്സരിക്കാനാണ് കമ്പനി പുതിയ മോഡലിലൂടെ ലക്ഷ്യമിടുന്നത്.

ടെസ്‌ല വൈ 6 സീറ്റർ വരുന്നു

അഗോള വൈദ്യുത വാഹന വിപണിയിലെ മുൻനിരക്കാരായ ടെസ്‌ലയുടെ പുതിയ ഇലക്ട്രിക് കാർ മോഡലായ വൈ 6 സീറ്റർ അടുത്ത ദിവസം ഇന്ത്യയിലെത്തും. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണിത്. നടപ്പുവർഷം ഇതുവരെ ടെസ്‌ല 342 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. പുതിയ മോഡൽ കൂടി വരുന്നതോടെ വിപണി വികസിപ്പിക്കാനാകുമെന്ന് കമ്പനി വിലയിരുത്തുന്നു.

സീറ്റിംഗ്

2+2+2

ആകർഷണങ്ങൾ

16 ഇഞ്ച് ടച്ച് സ്ക്രീൻ

സെക്കൻഡ് റോ നിയന്ത്രണത്തിന് 8 ഇഞ്ച് സ്ക്രീൻ

ഡ്യൂവൽ വയർലെസ് ചാർജ് പാഡ്

18 സ്പീക്കർ സൗണ്ട് സിസ്‌റ്റം

പനോരമിക ഗ്ളാസ് റൂഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360