SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.07 PM IST

കുതിച്ചുയർന്ന് ബിറ്റ്‌കോയിൻ വില

bit-coin

കൊച്ചി: ഇറാനും അമേരിക്കയും സമാധാന ധാരണയിലെത്തുമെന്ന പ്രതീക്ഷയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ നാണയമായ ബിറ്റ്‌കോയിനിന്റെ വില നാല് മാസത്തിനിടെയിലെ ഉയർന്ന തലത്തിലെത്തി. നിക്ഷേപകർ വലിയ തോതിൽ പണമൊഴുക്കിയതോടെ ബിറ്റ്കോയിൻ വില ഇന്നലെ 1.6 ശതമാനം വർദ്ധിച്ച് 79,488 ഡോളറിലെത്തി. ഏപ്രിൽ മാസം ബിറ്റ്‌കോയിനിന്റെ വിലയിൽ 16 ശതമാനം വർദ്ധനയുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാൻ പുതിയ നിർദേശം മുന്നോട്ടുവെച്ചതാണ് നിക്ഷേപകർക്ക് ആവേശമായത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഹെഡ്‌ജ് ഫണ്ടുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ക്രിപ്‌റ്റോ നാണയങ്ങളിലേക്ക് പണമൊഴുക്കുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ നാണയമായ ഇഥറിന്റെ വില ഇന്നലെ 1.7 ശതമാനം ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360