SignIn
Kerala Kaumudi Online
Friday, 15 May 2026 9.44 PM IST

ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് 3016 കോടി രൂപ അറ്റാദായം

bank-of-india

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 3016 കോടി രൂപയുടെ അറ്റാദായവുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. മൊത്തം അറ്റാദായം 14.19 ശതമാനം വർദ്ധനയോടെ 10527 കോടി രൂപയായി. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.98 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 13.56 ശതമാനം വളർച്ചയോടെ 9.27 ലക്ഷം കോടി രൂപയായി. ആഗോള വായ്പ 7.71 ലക്ഷം കോടി രൂപയിലെത്തി. റീട്ടെയിൽ, എംഎസ്എംഇ, കൃഷി, കോർപ്പറേറ്റ് മേഖലകളിലേക്കുള്ള വായ്പാ വിതരണവും ഉയർന്നു. കാസ (കറന്റ് അക്കൗണ്ട്; സേവിംഗ്സ് അക്കൗണ്ട്) നിക്ഷേപം 7.30 ശതമാനംഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360