SignIn
Kerala Kaumudi Online
Friday, 15 May 2026 10.51 PM IST

കൊച്ചിൻ ട്രേഡ് സെന്ററിന് തുടക്കം

cochin-trade-centre

കൊച്ചി: എറണാകുളം വില്ലിംഗ്‌ടൺ ഐലൻഡിൽ മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പൂർത്തിയാകുന്ന ഇഗ്‌നിവ കൊച്ചിൻ ട്രേഡ് സെന്ററിന്റെ സോഫ്റ്റ് ലോഞ്ച് ബി.എൽ.എം ഹൗസിംഗ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ആർ. പ്രേം കുമാർ നിർവഹിച്ചു. ലോഗോ പ്രകാശനം ടി.ജെ.വിനോദ് എം.എൽ.എ നിർവഹിച്ചു. കൊച്ചിൻ ട്രേഡ് സെന്റർ മാനേജിംഗ് ഡയറക്ടർ നിജേഷ് പുത്തലത്ത്, വാർഡ് കൗൺസിലർ പദ്മകുമാരി, കമ്മഡോർ വർഗീസ് മാത്യു, കൊച്ചിൻ പോർട്ട് സെക്രട്ടറി ജോയ്ദീപ് ഘോഷ്, ബി.എൽ.എം പ്രസിഡന്റ് കരുണ മൂർത്തി തുടങ്ങിയവർ പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളുമായി ഒരുങ്ങുന്ന ഈ സംരംഭം ആഗോള പ്രദർശന സമ്മേളന ഭൂപടത്തിൽ കൊച്ചിയെ മുൻനിരയിലെത്തിക്കുമെന്നും രാജ്യാന്തര സംഗീത നിശകൾക്കും സമ്മേളനങ്ങൾക്കുമായി 1.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള അതിവേഗ റെഡി ടു ഓക്കുപൈ കൺസേർട്ട് അരീനയാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്നും ബി.എൽ.എം.ചെയർമാൻ പറഞ്ഞു.

കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന ഇഗ്‌നിവ കൊച്ചിൻ ട്രേഡ് സെന്റർ സെപ്‌തംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രൊമോട്ടർമാരായ ആർ. പ്രേംകുമാർ, നിജേഷ് പുത്തലത്ത്, ഹാരിസ് പാങ്ങാട്ട്, അബ്ദുൽ കരീം ഫൈസൽ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360