SignIn
Kerala Kaumudi Online
Friday, 15 May 2026 10.51 PM IST

പുതിയ ഉത്പന്ന നിരയുമായി 'മെക്കാനോ'

mecano

കൊച്ചി : ജനപ്രിയ ബ്രാൻഡായ ഐ-ബെല്ലിന്റെ പ്രമോട്ടർമാരായ മാട്രിക്‌സ് സ്‌റ്റോർ 'മെക്കാനോ' വിഭാഗത്തിൽ റോട്ടറി ഹാമർ, എയർ കംപ്രസർ, വെൽഡിംഗ് മെഷീൻ എന്നിവ വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച ഡീലർ മീറ്റിൽ മാട്രിക്‌സ് സ്‌റ്റോർ കമ്പനിയുടെ പ്രമോട്ടർമാരായ ടി.എ അബ്ബാസ്, ടി.എ സാജിദ്, പി.എം ഷമീർ, കെ.പി സിയാദ് എന്നിവർ ചേർന്ന് പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി. 2030ൽ 500 കോടി രൂപ വിറ്റുവരവും പ്രാരംഭ ഓഹരി വിൽപ്പനയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും കൺസ്ട്രഷൻ ഉപകരണങ്ങൾക്ക് പുറമെ വാക്വം ക്ലീനർ, പവർ ക്ലീനിംഗ് മെഷീനുകൾ ഉൾപ്പെടെ വിവിധ ഗൃഹോപരണ ശ്രേണിയും മെക്കാനോ ബ്രാൻഡിൽ വിപണിയിൽ ലഭ്യമാണെന്നും പി.എം ഷമീർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360