SignIn
Kerala Kaumudi Online
Friday, 15 May 2026 9.44 PM IST

ശ്രീറാം ജനറൽ ഇൻഷ്വറൻസിന് 167 കോടി രൂപ അറ്റാദായം

shriram

കൊച്ചി: ശ്രീറാം ഗ്രൂപ്പിലെ ശ്രീറാം ജനറൽ ഇൻഷ്വറൻസ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 167 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 28 ശതമാനമാണ് വളർച്ച. മുൻവർഷം ഇക്കാലയളവിൽ 130 കോടി രൂപയായിരുന്നു ലാഭം. ഇതോടെ കമ്പനിയുടെ മൊത്തം ലാഭം 17 ശതമാനം ഉയർന്ന് 601 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 21 ശതമാനം വളർച്ചയോടെ 1332 കോടി രൂപയിലെത്തി. സാമ്പത്തികവർഷത്തെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 4636 കോടി രൂപയായി ഉയർന്നു. വാഹന ഇൻഷ്വറൻസ് മേഖലയിലുള്ള വളർച്ചയാണ് കമ്പനിയുടെ പ്രീമിയം വരുമാനം ഉയർത്തിയത്. സുസ്ഥിര വളർച്ചയിലും ലാഭക്ഷമതയിലും ഊന്നിയ പ്രവത്തനങ്ങളാണ് കമ്പനിക്ക് മികച്ച അറ്റദായം നേടിക്കൊടുത്തതെന്നും മത്സരാധിഷ്ഠിത സാഹചര്യത്തിലും തുടർച്ചയായ വർഷങ്ങളിൽ രാജ്യത്തെ മൊത്തം ഇൻഷ്വറൻസ് മേഖലയെക്കാൾ കൂടുതൽ വളർച്ച കരസ്ഥമാക്കാനായതായും ശ്രീറാം ജനറൽ ഇൻഷ്വറൻസ് കമ്പനി എം.ഡിയും സി.ഇ.ഒയുമായ അനിൽ അഗർവാൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360