SignIn
Kerala Kaumudi Online
Thursday, 25 June 2026 3.36 AM IST

#പാചകവാതക വില# സമരം ശക്തമാക്കാൻ കെ.എച്ച്.ആർ.എ

gas

കൊച്ചി : പാചകവാതക വില കുറയ്ക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കാൻ എറണാകുളത്തു ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(കെ.എച്ച്.ആർ.എ) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. വിലക്കയറ്റത്തിൽ വലയുന്ന ഹോട്ടൽ മേഖലയ്ക്ക് ഏറെക്കാലം മുന്നോട്ടുപോകാനാകില്ല. ഈ നില തുടർന്നാൽ അടച്ചുപൂട്ടേണ്ടിവരും. ഗാർഹിക മേഖലയുടെ ഭാരംകൂടി ഹോട്ടലുടമകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. ഭക്ഷണസാധനങ്ങൾക്ക് ഒരു പരിധിയിലധികം വിലകൂട്ടാനാകാത്ത സാഹചര്യമാണ്. ഈ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ് കേന്ദ്രസർക്കാർ.
ജൂൺ ഒന്നിനകം പരിഹാരമുണ്ടായില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ സംഘടനകളുമായി യോജിച്ച് പാർലമെന്റ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360