SignIn
Kerala Kaumudi Online
Sunday, 17 May 2026 4.37 AM IST

ആയുർവേദിക് ഗമ്മികളുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല

ayurveda

കൊ​ച്ചി​:​ ​പ​ര​മ്പ​രാ​ഗ​ത​ ​ഔ​ഷ​ധ​ക്കൂ​ട്ടു​ക​ളെ​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി​ ​സ​മ​ന്വ​യി​പ്പി​ച്ച് ​പു​തി​യ​ ​'​ആ​യു​ർ​വേ​ദി​ക് ​ഗ​മ്മി​ക​ളു​മാ​യി​'​ ​കോ​ട്ട​യ്ക്ക​ൽ​ ​ആ​ര്യ​വൈ​ദ്യ​ശാ​ല.​ ​
ദ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​ദ​ഹ​നേ​ന്ദ്രീ​യ​വ്യ​വ​സ്ഥ​യു​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി​ ​'​ഡൈ​ജി​ ​പ്ല​സ്',​ ​ബു​ദ്ധി​ശ​ക്തി,​ ​ഓ​ർ​മ്മ​ശ​ക്തി,​ ​സം​സാ​ര​ശേ​ഷി​ ​എ​ന്നി​വ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​യി​ ​'​ബ്ര​ഹ്മി​ ​പ്ല​സ്'​ ​എ​ന്നീ​ ​ഗ​മ്മി​ക​ളു​മാ​യാ​ണ് ​പു​തി​യ​ ​ചു​വ​ടു​വ​യ്പ്പ്.​ ​പു​തി​യ​ ​ഉ​ത്പ​ന​ങ്ങ​ൾ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​എ​റ​ണാ​കു​ളം​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​വി​പ​ണി​യി​ലി​റ​ക്കും.​
​കോ​ട്ട​യ്ക്ക​ൽ​ ​ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ​ ​എ​ല്ലാ​ ​ബ്രാ​ഞ്ചു​ക​ളി​ലും​ ​ഡീ​ല​ർ​ഷി​പ്പു​ക​ളി​ലും​ ​ഓ​ൺ​ലൈ​ൻ​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​കു​മെ​ന്ന് ​കോ​ട്ട​യ്ക്ക​ൽ​ ​ആ​ര്യ​വൈ​ദ്യ​ശാ​ല​ ​മാ​നേ​ജിം​ഗ് ​ട്ര​സ്റ്റി​യും​ ​ചീ​ഫ് ​ഫി​സി​ഷ്യ​നു​മാ​യ​ ​പി.​എം.​ ​വാ​ര്യ​ർ,​ ​സി.​ഇ.​ഒ​ ​കെ.​ ​ഹ​രി​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ചീ​ഫ് ​ആ​ർ​ ​ആ​ൻ​ഡ് ​ഡി​ ​എ.​അ​രു​ൺ,​ ​ചീ​ഫ് ​മാ​നേ​ജ​ർ​ ​(​മാ​ർ​ക്ക​റ്റിം​ഗ്)​ ​പി.​ ​വേ​ണു​ഗോ​പാ​ൽ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360