SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.58 AM IST

ബ​ജാ​ജ് ​ഫൗ​ണ്ടേ​ഷൻ ​നൈ​പു​ണ്യ​ ​കേ​ന്ദ്രം വി.​ഐ.​ടി​യി​ൽ

vit-bajaj-auto-foundatio

ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി(വി.ഐ.ടി) ക്യാമ്പസിൽ എൻജിനിയറിംഗ് സ്‌കിൽസ് ട്രെയിനിംഗ് സെന്റർ സ്ഥാപിക്കുന്നതിന് വി.ഐ.ടിയും പുണെയിലെ ബജാജ് ഓട്ടോ ഫൗണ്ടേഷനും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
ഇലക്ട്രോണിക്‌സ് മാനുഫാക്ച്വറിംഗ് സിസ്റ്റംസ്, ഇ-മൊബിലിറ്റി മേഖലകളിൽ അത്യാധുനിക പരിശീലനം നൽകുന്നതിന് 15 കോടി രൂപ ചെലവിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. വി.ഐ.ടിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ്, വി.എൽ.എസ്.ഐ. ഡിസൈൻ ആൻഡ് ടെക്‌നോളജി, ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വ്യവസായ മേഖലയ്ക്കാവശ്യമായ ഏറ്റവും പുതിയ മേഖലകളിൽ പരിശീലനം ഉറപ്പാക്കുന്നതോടെ വി.ഐ.ടിയിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ വിപണിയിൽ മേധാവിത്തം നേടാനാകുമെന്ന് വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ പറഞ്ഞു. വിദ്യാഭ്യാസ-വ്യവസായ മേഖലകളിലെ വിടവ് നികത്തി നൈപുണ്യ വികസനത്തിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൈദഗ്ദ്ധ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ബജാജ് ഓട്ടോ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് സുധാകർ ഗുഡിപതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360