SignIn
Kerala Kaumudi Online
Saturday, 11 July 2026 5.01 AM IST

ലോകത്തെ ആദ്യ ട്രില്യയണറാകാൻ ഇലോൺ മസ്‌ക് 

elon

സ്‌പേസ് എക്സ് ഓഹരി വിൽപ്പന ഉടൻ

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഓഹരികൾ അമേരിക്കൻ എക്‌സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്യുന്നു. പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ വിപണിയിൽ നിന്ന് രണ്ട് ലക്ഷം കോടി ഡോളർ സമാഹരിച്ച് സാറ്റലൈറ്റ് ബിസിനസ് വിപുലീകരിക്കാനാണ് ശ്രമം. ഇതിനായുള്ള അപേക്ഷ സ്‌പേസ് എക്‌സ് എക്‌സ്‌ചേഞ്ചുകളിൽ സമർപ്പിച്ചു. നിലവിൽ 1.25 ലക്ഷം കോടി ഡോളർ മൂല്യമുള്ള സ്‌പേസ് എക്‌സ് ലിസ്‌റ്റ് ചെയ്യുന്നതോടെ ലോകത്തിൽ ലക്ഷം കോടി ഡോളറിലധികം ആസ്തിയുള്ള(ട്രില്യയണർ) ആദ്യ വ്യക്തിയായി ഇലോൺ മസ്‌ക് മാറും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയാണിത്. 60,000 കോടി ഡോളറിന്റെ ഓഹരികളാണ് കമ്പനിയിൽ ഇലോൺ മസ്‌കിനുള്ളത്.

റോക്കറ്റ് നിർമ്മാണം, സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്‌റ്റാർലിങ്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ എക്‌സ്.എ.എൽ എന്നിവയാണ് സ്‌പേസ് എക്സിന്റെ കീഴിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360