SignIn
Kerala Kaumudi Online
Friday, 22 May 2026 1.48 AM IST

ഉഷസ് പദ്ധതിയിൽ മൂലധന നിക്ഷേപം

shipyard

കൊച്ചി: കൊച്ചി കപ്പൽ ശാലയുടെ സ്റ്റാർട്ടപ്പ് സംരംഭമായ ഉഷസ് പദ്ധതിയിൽ അഞ്ചു ശതമാനം ഓഹരി മൂലധന നിക്ഷേപത്തിന് മാരിടെക് ഇന്റഗ്രേറ്റഡ് മാരിടൈം ലിമിറ്റഡുമായി കരാർ ഒപ്പുവച്ചു.

സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാനും തന്ത്രപ്രധാന നിക്ഷേപങ്ങളിലൂടെ സമുദ്രമേഖലയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന പുതുതലമുറ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയുമാണ് ലക്ഷ്യം. സമുദ്രമേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയും നിക്ഷേപവും നൽകുന്നതിനായി കപ്പൽശാല ഉഷസ് പദ്ധതിക്കായി 50 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കേരള ഉൾപ്പെടെ സ്ഥാപനങ്ങളുമായി സഹകരിക്കും. സമുദ്രമേഖലയിലെ നവീകരണവും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയാണ് കരാറെന്ന് കപ്പൽശാല അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, CSL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360