
കൊച്ചി: അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായ ഇൻഡിഫെസ്റ്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 'മെയ്ഡ് ഇൻ' എന്ന ഹ്രസ്വ ചിത്രത്തിന് 2026 ലെ ഔദ്യോഗിക സെലക്ഷനും മികച്ച ഇന്റർനാഷണൽ പരീക്ഷണ ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 30ഓളം ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ 'മെയ്ഡ് ഇൻ' നേടിയിട്ടുണ്ട്.
കച്ചവട താത്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവർത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന ആനുകാലിക നിശബ്ദ ഹ്രസ്വചിത്രമാണ് 'മെയ്ഡ് ഇൻ'. അന്താരാഷ്ട്ര യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ പുറം കാഴ്ചകളിലൂടെയാണ് പ്രമേയത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. എൽ. കെ പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് 'മെയ്ഡ് ഇൻ' എന്ന ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |