SignIn
Kerala Kaumudi Online
Sunday, 31 May 2026 4.01 AM IST

കീ​ട​നാ​ശി​നി​ ​ വി​ല​യി​ലും​ ​ യു​ദ്ധക്കെടുതി

keeda

കോ​ട്ട​യം​:​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​ചു​വ​ടു​പി​ടി​ച്ച് ​രാ​സ​വ​ള​ത്തി​നൊ​പ്പം​ ​കീ​ട​നാ​ശി​നി​ ​വി​ല​യും​ ​കു​തി​ച്ചു​യ​ർ​ന്നു.​ ​കൃ​ഷി​ച്ചെ​ല​വ് ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​മി​ക്ക​ ​കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്കും​ ​മു​ട​ക്കു​മു​ത​ൽ​ ​തി​രി​ച്ചു​ ​കി​ട്ടാ​ത്ത​ ​സ്ഥി​തി​യാ​യി.​ ​വി​വി​ധ​വി​ള​ക​ളു​ടെ​ ​വി​ല​ത്ത​ക​ർ​ച്ച​യും​ ​വി​ള​നാ​ശ​വും​ ​ഉ​ത്പാ​ദ​ന​ ​കു​റ​വും​ ​മൂ​ലം​ ​ക​ർ​ഷ​ക​ർ​ ​കൃ​ഷി​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഇ​രു​ട്ട​ടി​ ​പൊ​ലെ​ ​കീ​ട​നാ​ശി​നി​ ​വി​ല​യും​ ​വ​ർ​ദ്ധി​ച്ച​ത്.

രാ​സ​വ​ള​ ​വി​ല​ ​വ​ർ​ദ്ധ​ന​യി​ലെ​ ​പ്ര​തി​സ​ന്ധി​ ​മ​റി​ ​ക​ട​ക്കാ​ൻ​ ​ജൈ​വ​വ​ളം​ ​കൂ​ടു​ത​ലാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​കൃ​ഷി​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​ഒ​രു​ ​കി​ലോ​ ​രാ​സ​വ​ള​ത്തി​ന്റെ​ ​സ്ഥാ​ന​ത്ത് ​ആ​റി​ര​ട്ടി​ ​ജൈ​വ​വ​ളം​ ​ഉ​പ​യോ​ഗി​ച്ചാ​ലേ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കൂ​ ​എ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​ജൈ​വ​വ​ള​ ​വി​ല​യും​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​തും​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ഷ്ട​മാ​ണ്.


പ്ര​കൃ​തി​ ​വാ​ത​കം​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​രാ​സ​വ​ള​ങ്ങ​ൾ​ ​കൂ​ടു​ത​ലും​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.​ ​ഇ​റാ​ൻ​-​ ​ഇ​സ്രാ​യേ​ൽ​ ​സം​ഘ​ർ​ഷ​ത്തി​ന് ​പി​ന്നാ​ലെ​ ​രാ​സ​വ​ള​ ​ഉ​ത്പാ​ദ​ന​ ​ചെ​ല​വി​ൽ​ 30​-40​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​വ് ​ഉ​ണ്ടാ​യി.​ ​പ​മ്പിം​ഗ്,​ ​കൂ​ലി,​ ​കൊ​യ്ത്തു​ ​യ​ന്ത്ര​വാ​ട​ക​ ​തു​ട​ങ്ങി​യ​വ​യും​ ​വ​ർ​ദ്ധി​ച്ചു.​ ​എ​ന്നാ​ൽ,​ ​കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​യി​ൽ​ ​വ​ർ​ദ്ധ​ന​വ് ​ഉ​ണ്ടാ​യി​ട്ടി​ല്ല.

റബർ, കുരുമുളക് കുമിൾനാശിനിയായ തുരിശ് വില 300ൽ നിന്ന് 600 ആയി.

നെൽകർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസ് വില 1400 ൽ നിന്ന് 1525 രൂപയും 1750രൂപയും ആയ ശേഷം 2100 ആയി കുതിച്ചുയർന്നു.

പൊട്ടാഷ് 50 കിലോ ചാക്കിന് 1800 രൂപയിൽ നിന്ന് 1975 രൂപയായി.

എൻ.പി.കെ 16:16 വില 1650ൽ നിന്ന് 2050 രൂപയായി

എൻ.പി.കെ 18: 18: 18 ന് 1300 രൂപയിൽ നിന്ന് 1390 രൂപയായി

നല്ല വിളവ് കിട്ടണമെങ്കിൽ ഉപയോഗിക്കേണ്ട രാസവളത്തിനും കീടനാശിനിക്കും ഓരോ ആഴ്ചയും വില വർദ്ധിക്കുകയാണ്. പകരം ജൈവ വളം പറ്റില്ല. കൃഷി ചെലവ് കൂട്ടും. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണം.

ശിവദാസ്

കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360