SignIn
Kerala Kaumudi Online
Wednesday, 03 June 2026 2.02 AM IST

സാമൂഹിക സുരക്ഷയ്ക്ക് 7.13 കോടി ചെലവഴിച്ച് വി ഗാർഡ്

vguard

കൊച്ചി: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഉപകരണ നിർമ്മാതാക്കളായ വി ഗാർഡ് ഇൻഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വർഷം 7.13 കോടി രൂപയുടെ സാമൂഹിക സുരക്ഷ(സി.എസ്.ആർ) പദ്ധതി നടപ്പാക്കി. 56 പദ്ധതികളിലൂടെ കേരളമുൾപ്പെടെ 11 സംസ്ഥാനങ്ങളിലെ 78,000 പേർ ഗുണഭോക്താക്കളായി.

വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് നടപ്പാക്കിയത്. ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളും പ്രതീക്ഷകളും മനസിലാക്കിയാണ് പദ്ധതികൾ രൂപപ്പെടുത്തിയതെന്ന് വി ഗാർഡ് ഇൻഡസ്ട്രീസിന്റെയും വി ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടറായ ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. വിവിധ സാമൂഹിക വികസന പദ്ധതികളിലൂടെ കോർപ്പറേറ്റ് മൂല്യങ്ങളെ ജനകീയ ഇടപെടലുകളാക്കി മാറ്റാനും ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനും സാധിച്ചെന്ന് ഡോ. റീന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, VGUARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360