SignIn
Kerala Kaumudi Online
Wednesday, 03 June 2026 2.02 AM IST

ഗ്രീൻ ഗോൾഡ് ആനിമേഷനിൽ സൗജന്യ ചാനൽ

samsung1

ഹൈദരാബാദ്: മുൻനിര ആനിമേഷൻ കമ്പനിയായ ഗ്രീൻ ഗോൾഡ് ആനിമേഷൻ പുതിയ സൗജന്യ 24x7 പരസ്യഅധിഷ്ഠിത സ്ട്രീമിംഗ് ചാനലായ 'ഗ്രീൻ ഗോൾഡ് ടിവി' സാംസംഗ് ടിവി പ്ലസിൽ ഔദ്യോഗികമായി പുറത്തിറക്കി. സാംസംഗ് സ്മാർട്ട് ടി.വി ഉപഭോക്താക്കൾക്ക് ലോഗിനും പണം നൽകിയുള്ള സബ്‌സ്‌ക്രിപ്‌ഷനുമില്ലാതെ കുട്ടികൾക്കും കുടുംബങ്ങൾക്കും വിനോദ പരിപാടികൾ ഇനി മുതൽ കാണാനാകും.
മൈറ്റി രാജു, സൂപ്പർ ഭീം, കൃഷ്ണ ബൽറാം, കൃഷ്ണ, ചോർ പോലീസ്, ലവ കുശ് തുടങ്ങിയ ജനപ്രിയ കാർട്ടൂൺ പരമ്പരകളും സിനിമകളും ഹിന്ദി ഭാഷയിലാണ് ഈ ചാനലിൽ ലഭ്യമാകും. പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം പ്രവൃത്തിദിവസങ്ങളിൽ എപ്പിസോഡുകളും വാരാന്ത്യങ്ങളിൽ സിനിമകളുടെ പ്രീമിയറുകളും ചാനലിൽ സംപ്രേക്ഷണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360