
കൊച്ചി: ആധുനിക എൻജിനുകൾക്കും ഉയർന്ന പ്രവർത്തനക്ഷമതയുള്ള വ്യാവസായിക ഉപകരണങ്ങൾക്കുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി) നൂതനമായ പ്രീമിയം ലൂബ്രിക്കന്റായ സെർവോ ഹൈപ്പർ സീരീസ് പുറത്തിറക്കി.
നൂതന സിന്തറ്റിക് എണ്ണകളും പുതുതലമുറ സംയോജിത സാങ്കേതികവിദ്യകളും ഉപയോഗിച്ച് വികസിപ്പിച്ച ഈ ശ്രേണി എൻജിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ധനക്ഷമതയും ദീർഘകാല ഉപയോഗശേഷിയും ഉറപ്പാക്കും.
ഉപഭോക്താക്കൾക്ക് ഉൽപ്പന്നം പരിശോധിക്കാനും വിവരങ്ങൾ ഉടൻ ലഭ്യമാക്കാനും സഹായിക്കുന്ന ദ്രുതപ്രതികരണ കോഡ് അധിഷ്ഠിത പരിശോധനനിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സാങ്കേതികവിദ്യ, പ്രവർത്തനമികവ്, വിശ്വാസ്യത എന്നിവയാണ് ഭാവിയിലെ ലൂബ്രിക്കന്റ് വ്യവസായത്തെ നയിക്കുകയെന്നും സെർവോ ഹൈപ്പർ സീരീസ് ഈ മൂന്ന് ഘടകങ്ങളുടെയും സമന്വയമാണെന്നും കൊൽക്കൊത്തയിൽ ഉത്പ്പന്നത്തിന്റെ വിപണനോദ്ഘാടനം നിർവഹിച്ച ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) സൗമിത്ര പി. ശ്രീവാസ്തവ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |