SignIn
Kerala Kaumudi Online
Thursday, 29 October 2026 1.29 AM IST

അംബാനി സാമ്രാജ്യത്തിലെ പുതുതാരമായി ആകാശ്

akash

കൊച്ചി: ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരി വിപണിയിലെത്തുമ്പോൾ അംബാനി കുടുംബത്തിലെ തലമുറമാറ്റം കൂടിയാണ് നടപ്പാകുന്നത്. മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനി നയിക്കുന്ന ജിയോയുടെ മെഗാ ഓഹരി വിൽപ്പന നിരവധി റെക്കാഡുകളോടെയാണ് പൂർത്തിയായത്.

35കാരനായ ആകാശ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ മാനേജിംഗ് ഡയറക്ടറാണ്. 2022 മുതൽ റിലയൻസിന്റെ ടെലികോം വിഭാഗമായ ജിയോ ഇൻഫോകോമിന്റെ ചെയർമാനായും പ്രവർത്തിക്കുന്നു. കമ്പനിയുടെ തന്ത്രപ്രധാന തീരുമാനങ്ങളിൽ പങ്കാളിയായ അദ്ദേഹം മെറ്റ ഉൾപ്പെടെയുള്ള വൻ നിക്ഷേപകരുമായുള്ള ബന്ധവും കൈകാര്യം ചെയ്യുന്നു. മെറ്റയ്ക്ക് ജിയോയിൽ ഏകദേശം 10 ശതമാനം ഓഹരിയുണ്ട്.

ഐ.പി.ഒ ചടങ്ങിൽ ആകാശും സഹോദരങ്ങളും പിതാവിൽ നിന്ന് നേതൃത്വം ഏറ്റെടുത്തതായി പ്രഖ്യാപിച്ചപ്പോൾ മുകേഷ് അംബാനി വികാരാധീനനായി.

നിക്ഷേപകർക്ക് ദീപാവലി സമ്മാനം

നിക്ഷേപകർക്ക് ദീപാവലിക്ക് മുമ്പ് കൈനിറയെ പണം സമ്മാനിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സേവന കമ്പനിയായ ജിയോ പ്ളാറ്റ്ഫോംസ്. ആദ്യ ദിനത്തിൽ ഒരു ഓഹരിക്ക് 298 രൂപയും വിപണി മൂല്യത്തിൽ 2.76 ലക്ഷം കോടി രൂപയുടെയും വർദ്ധനയാണുണ്ടായത്. വിപണിമൂല്യത്തിൽ ഭാരതി എയർടെലിനെ മറികടന്ന് ജിയോ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ടെലികോം കമ്പനിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360