SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.46 AM IST

ധനലക്ഷ്മി ബാങ്കിന് 48.55 കോടി ലാഭം

dhanalaximibank

വളർച്ച 109%; നിഷ്ക്രിയ ആസ്തി കുറഞ്ഞു

തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 109 ശതമാനം ഉയർന്ന് 48.55 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 23.20 കോടി രൂപയായിരുന്നു ലാഭം. ആദ്യ പകുതിയിലെ ആകെ ലാഭം 73.46 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ ഇത് 35.38 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്തം ബിസിനസ് 21.07 ശതമാനം വളർച്ചയോടെ 30,146 കോടി രൂപയിൽ നിന്ന് 36,499 കോടി രൂപയായി. നിക്ഷേപം 20.15 ശതമാനം വർധിച്ച് 20,551 കോടി രൂപയിലെത്തി. വായ്പകൾ 22.29 ശതമാനം ഉയർന്ന് 15,948 കോടി രൂപയായി. എം.എസ്.എം.ഇ വായ്പകളിൽ 35.93 ശതമാനം വളർച്ച രേഖപ്പെടുത്തി.

ബാങ്കിന്റെ ആസ്തിനിലവാരത്തിലും പുരോഗതിയുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി 3.10 ശതമാനത്തിൽനിന്ന് 1.76 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 1.12 ശതമാനത്തിൽനിന്ന് 0.45 ശതമാനമായും കുറഞ്ഞു. നിഷ്ക്രിയ ആസ്തിക്കെതിരായ നീക്കിയിരിപ്പ് അനുപാതം 92.86 ശതമാനമാണ്. മൂലധന പര്യാപ്തതാനുപാതം 18.86 ശതമാനമായി ഉയർന്നു.

പ്രധാന മേഖലകളിലെ വളർച്ചയാണ് സാമ്പത്തിക ഫലത്തിൽ പ്രതിഫലിപ്പിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അജിത് കുമാർ കെ.കെ. പറഞ്ഞു. നൂതന സേവനങ്ങളിലൂടെ ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും കൂടുതൽ മൂല്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHANALAXMI BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360