SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.46 AM IST

ജിയോ ഇന്ന് ഓഹരി വിപണിയിലേക്ക്

akash-ambani

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ നിക്ഷേപകരുടെ ശ്രദ്ധ നേടിയ ജിയോ പ്ലാറ്റ്‌ഫോംസ് ഇന്ന് ഓഹരി വിപണിയിൽ അരങ്ങേറും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലുമാണ് ലിസ്റ്റ് ചെയ്യുന്നത്. 30,213 കോടി രൂപ സമാഹരിച്ച ഐ.പി.ഒയ്ക്ക് 22.19 മടങ്ങ് അപേക്ഷ ലഭിച്ചിരുന്നു. ഓഹരിയുടെ ഇഷ്യു വില 1,119 രൂപയാണ്. ഈ വിലയിൽ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയാകും.

ലിസ്റ്റിംഗിൽ മികച്ച നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും ഓഹരി വാങ്ങാനുള്ള സമയത്തെക്കുറിച്ച് വിദഗ്ദ്ധർ ജാഗ്രത നിർദേശിക്കുന്നു. ഐ.പി.ഒയിൽ ഓഹരി ലഭിച്ചവർക്ക് ദീർഘകാല വളർച്ച മുന്നിൽക്കണ്ട് കൈവശം വയ്ക്കാമെന്നാണ് ആനന്ദ് രതി ഷെയേഴ്സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ നരേന്ദ്ര സോളങ്കിയുടെ വിലയിരുത്തൽ. മൊബൈൽ ബ്രോഡ്ബാൻഡ് വിപണിയിലെ ആധിപത്യം, മികച്ച ഉപഭോക്തൃ അടിത്തറ, ഡിജിറ്റൽ സേവനങ്ങളിലെ വളർച്ചാ സാധ്യതകൾ എന്നിവയാണ് അനുകൂല ഘടകങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360