SignIn
Kerala Kaumudi Online
Thursday, 29 October 2026 3.38 AM IST

കൊച്ചി ടു ബാങ്കോക്ക് നേരിട്ട് സർവീസുമായി എയർ ഇന്ത്യ

airindia

കൊച്ചി: കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കമിട്ട് എയർ ഇന്ത്യ എക്‌‌സ്‌പ്രസ്. ഈ മാസം 25 മുതലാണ് പുതിയ സർവീസ് ആരംഭിച്ചത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10.15ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.55ന് ബാങ്കോക്കിൽ എത്തും. ബാങ്കോക്കിൽ നിന്ന് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.55ന് പുറപ്പെട്ട് രാവിലെ 7.40ന് കൊച്ചിയിൽ എത്തുന്ന തരത്തിലാണ് തിരികെയുള്ള സർവീസുകൾ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIRINDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360