
തിരുവനന്തപുരം:തെരുവിൽ കഴിയുന്ന ഒന്നരലക്ഷം പേരുടെ വിശപ്പ് മാറ്റിയ മലബാർ ഗ്രൂപ്പിന്റെ 'ഹംഗർ ഫ്രീ വേൾഡ് പദ്ധതി' ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലും യു.കെ.,യു.എസ്,സാംബിയ,ഗൾഫിലെ ആറ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി 1.43 ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചെന്ന് ലോക വിശപ്പ് ദിനമായ മെയ് 28ന് പുറത്തുവിട്ട ആദ്യ റിപ്പോർട്ടിൽ വ്യക്തമാക്കി.മലബാർ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ലാഭത്തിന്റെ അഞ്ച് ശതമാനമാണ് ഇതിനായി വിനിയോഗിച്ചത്. 'തണൽ' സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ'മൈക്രോ ലേണിംഗ് സെന്ററുകൾ', 'സ്ട്രീറ്റ് മീൽ ഡിസ്ട്രിബ്യൂഷൻ പ്രോഗ്രാം' എന്നീ രണ്ട് പ്രധാന പരിപാടികളിലൂടെയാണ് നടപ്പാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |