SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.10 AM IST

ആർത്തവ ശുചിത്വ പദ്ധതിയുമായി എച്ച്.എൽ.എൽ

hll

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിൽ ആർത്തവ ശുചിത്വ പദ്ധതിക്ക് തുടക്കമിട്ട് പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ.ലൈഫ് കെയർ.

'സ്വിച്ച് ടു വെൽവെറ്റ്' എന്ന പേരിൽ സ്ത്രീകൾക്ക് ബോധവൽക്കരണം നൽകാനും പുതിയ ശുചിത്വശീലങ്ങൾ പഠിപ്പിച്ച് സുരക്ഷിതവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ആർത്തവ കപ്പുകളുടെ ഉപയോഗം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. പാളയത്തെ കല്യാൺ സിൽക്ക്സിൽ ആദ്യ ബോധവൽക്കരണ പരിപാടി നടത്തി. കാമ്പയിന്റെ ആദ്യ ഘട്ടം കേരളത്തിലെ വിവിധ തൊഴിൽ ശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കും. എച്ച്.എൽ.എൽ പുറത്തിറക്കുന്ന ആർത്തവ കപ്പ് ബ്രാൻഡാണ് 'വെൽവെറ്റ്. ആർത്തവ കപ്പുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് സംശയനിവാരണത്തിനായി ഗൈനക്കോളജിസ്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ സേവനവും 'വെൽവെറ്റിലൂടെ' ലഭ്യമാകും.

ഉയർന്ന നിലവാരമുള്ള 'മെഡിക്കൽ ഗ്രേഡ് സിലിക്കൺ' ഉപയോഗിച്ച് തിരുവനന്തപുരത്തെ ആക്കുളം ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. ഉപഭോഗം കൂടുന്നതിനാൽ ആക്കുളം ഫാക്ടറിയിലെ നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് വാർഷിക ഉത്പാദന ശേഷി 50 ലക്ഷം യൂണിറ്റായി ഉയർത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360