
കൊച്ചി: ഓഹരി വിപണിയിൽ ചാഞ്ചാട്ടം ശക്തമാകുന്നു. ഇസ്രയേലിനെതിരെ ഇറാൻ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയതും അമേരിക്കയിൽ പലിശ വർദ്ധിക്കുമെന്ന ആശങ്കയും തിങ്കളാഴ്ച ഓഹരി വിപണിയിൽ കനത്ത തിരിച്ചടി സൃഷ്‌ടിച്ചു. ഇറാനും അമേരിക്കയും സമാധാന കരാറിൽ ഒപ്പുവച്ചേക്കുമെന്ന പ്രതീക്ഷയിൽ ഇന്നലെ ഓഹരികൾ ശക്തമായി തിരിച്ചുകയറി. സെൻസെക്‌സ് ഇന്നലെ 395 പോയിന്റ് നേട്ടവുമായി 73,919ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 119 പോയിന്റ് ഉയർന്ന് 23,242ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളിൽ ഉൾപ്പെടെ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
സ്വർണ വിലയിലും ദീർഘകാലമായി വലിയ ഉയർച്ച, താഴ്ച്ചകളാണുണ്ടാകുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ കുത്തനെ ഇടിഞ്ഞ രാജ്യാന്തര സ്വർണ വില ഇന്നലെ നേരിയ തോതിൽ തിരിച്ചുകയറി. അമേരിക്കൻ ബോണ്ടുകളും ഡോളർ കരുത്താർജിച്ചതാണ് സ്വർണ വിലയ്ക്ക് തിരിച്ചടിയായത്. ആഗോള തലത്തിലെ ഫണ്ടുകൾ ഏറെയും സുരക്ഷിതത്വം തേടി ഡോളറും യു.എസ് ബോണ്ടുകളും വാങ്ങികൂട്ടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |