SignIn
Kerala Kaumudi Online
Sunday, 19 July 2026 4.43 AM IST

മണ്ണിൽ അലിയുന്ന സാനിറ്ററി നാപ്കിനുമായി എച്ച്.ഐ.എൽ

hil

കൊച്ചി: പൂർണമായും പരിസ്ഥിതി സൗഹൃദമായ ‘ഹാപ്പി ഡേയ്‌സ് എർത്ത്’ സാനിറ്ററി നാപ്കിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ്. പ്രകൃതിദത്ത വസ്തുക്കളാൽ നിർമ്മിച്ച നാപ്കിൻ 156 ദിവസത്തിനുള്ളിൽ 91ശതമാനവും മണ്ണിൽ അലിഞ്ഞുചേരും.

നാപ്കിന്റെ ഉള്ളിലെ പ്രധാനഭാഗം സെല്ലുലോസ് അധിഷ്ഠിത വസ്തുക്കൾകൊണ്ടും മുകൾപാളി സസ്യനാരുകൾ കൊണ്ടുമാണ് നിർമ്മിച്ചത്. ലീക്കേജ് തടയാൻ പ്ലാസ്റ്റിക് ഫിലിമുകൾക്ക് വേണ്ട പാക്കേജിംഗ് സാമഗ്രികളും ജൈവികമാണ്.

സാധാരണ സാനിറ്ററി നാപ്കിനുകൾ മികച്ച ആഗിരണശേഷിയും സുരക്ഷയും നൽകുമെങ്കിലും സംസ്കരണമാണ് പ്രധാനവെല്ലുവിളി. വർഷങ്ങൾ കഴിഞ്ഞാലും ഇവ മണ്ണിൽ അവശേഷിക്കുമെന്നതിനാൽ വൻതോതിൽ പ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനും കാരണമാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIL PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360