
കൊച്ചി: രാജ്യത്തെ പ്രമുഖ ആഭരണ നിർമ്മാതാക്കളും മൊത്തക്കച്ചവടക്കാരുമായ റീഗൽ ജുവലേഴ്‌സ് തമിഴ്നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ചെന്നൈയിലെ ടി നഗറിൽ ആദ്യ ഷോറൂം ആരംഭിക്കുന്നതിന്റെ ഭാഗമായി റീഗൽ ജുവലറിയുടെ തമിഴ്‌നാട്ടിലെ ബ്രാൻഡ് അംബാസഡർമാരായി സിനിമ താരങ്ങളായ വിജയ് സേതുപതിയെയും സിമ്രാനെയും നിയമിച്ചു. അടുത്ത ഘട്ടത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും കൂടുതൽ ഷോറൂമുകൾ ആരംഭിക്കുമെന്ന് റീഗൽ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ വിപിൻ ശിവദാസ് പറഞ്ഞു. വൈവിദ്ധ്യമാർന്ന ജുവലറി ഡിസൈനുകളും വിപുലമായ മോഡലുകളുമായി ഇടനിലക്കാരില്ലാതെ ഏറ്റവും മികച്ച സ്വർണാഭരണങ്ങൾ ആകർഷകമായ വിലയിൽ വാങ്ങാനാണ് റീഗൽ ജുവലറി അവസരമൊരുക്കുന്നത്. 46 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള റീഗൽ ജുവലറിക്ക് കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ഷോറൂമുകൾ നിലവിലുണ്ട്. വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിൽ രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ പല്ലവി നാംദേവ് പറഞ്ഞു. സാമൂഹിക ഇടപെടലുകളിലൂടെ തമിഴ്നാട്ടിലെ ജനജീവിതത്തിൽ ക്രിയാത്മകമായ മാറ്റമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ശിവദാസൻ താമരശേരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |