SignIn
Kerala Kaumudi Online
Sunday, 19 July 2026 4.01 AM IST

ഇന്ത്യ-യുകെ വ്യാപാര കരാറിൽ ആദ്യ കയറ്റുമതിയുമായി മലബാർ ഗോൾഡ് 

malabar

കോഴിക്കോട്: യു.കെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായുള്ള ആദ്യ ആഭരണ കയറ്റുമതിക്ക് പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് തുടക്കമിട്ടു. കമ്പനിയുടെ അന്താരാഷ്ട്ര വളർച്ചയിലും ഇന്ത്യയുടെ ആഭരണ കയറ്റുമതി മേഖലയിലും സുപ്രധാന നാഴികക്കല്ലാണിത്.

ആഭരണ കയറ്റുമതിയുടെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറോൺ, കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നോർത്ത് ഇന്ത്യ റീജിയണൽ ഹെഡ് എൻ.കെ മുഹമ്മദ് ജിഷാദ് എന്നിവർ പങ്കെടുത്തു.

ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യൻ ആഭരണ വ്യവസായത്തിന് പുതിയ അവസരങ്ങൾ തുറക്കാനും ഇന്ത്യ-യുകെ വ്യാപാര കരാർ സഹായിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALABARGOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360