
തൃശൂർ: തൃശൂരിൽ 2.2 ഏക്കറിൽ അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ്. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ റസിഡൻഷ്യൽ ടവറായ 'ഗോൾഡ് ടവർ തൃശൂർ' ജോയ്ആലുക്കാസ് ലൈഫ് സ്‌റ്റൈൽ ഡെവലപ്പേഴ്‌സാണ് ഒരുക്കുന്നത്.
തൃശൂർ മേയർ ഡോ. നിജി ജസ്റ്റിനും രാജൻ ജെ.പല്ലൻ എം.എൽ.എയും ഗോൾഡ് ടവറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, വാർഡ് കൗൺസിലർ ബൈജു വർഗീസ്, പ്രിൻസിപ്പൽ ഡിസൈൻ കൺസൾട്ടന്റ് മിസ്റ്റർ ജോർഡി ഫാരെൽ, ഡയറക്ടർമാരായ ജോളി ജോയ് ആലുക്കാസ്, എൽസ ജോയ് ആലുക്കാസ്, മേരി ജോയ് ആലുക്കാസ്, എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായ തോമസ് മാത്യു, ആന്റണി ജോസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെന്റി ജോർജ്, ഗോൾഡ് ടവർ പ്രോജക്ട് ഹെഡ് സുബ്രഹ്മണ്യൻ ആർ. എന്നിവരും പങ്കെടുത്തു.
ഭൂനിരപ്പിൽ നിന്ന് 190 മീറ്റർ ഉയരത്തിൽ 50 നിലകളിലായി ഒരുങ്ങുന്ന ടവറിന്റെ നിർമാണം 3 വർഷത്തിനകം പൂർത്തിയാകും. വൻകിട നഗരങ്ങളിലെ ആഡംബര ഭവനങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് തൃശൂരിന്റെ പുതിയ അടയാളമായി മാറുന്ന ടവറിൽ ഒരുക്കുന്നതെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |