
ന്യൂഡൽഹി: സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്ര സമർപ്പിച്ച തിരിച്ചടവ് പദ്ധതിയിൽ വീണ്ടും വിശദമായ വാദം കേൾക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ(എൻ.സി.എൽ.ടി) തീരുമാനിച്ചു. 22,006.57 കോടി രൂപയുടെ കുടിശികയിൽ 6.25 കോടി രൂപ മാത്രം അടച്ച് ബാദ്ധ്യതകൾ തീർക്കാനുള്ള പദ്ധതിയിലാണ് തിരിച്ചടി. ആഗസ്‌റ്റ് 25ന് രണ്ടംഗ ബെഞ്ച് ഭിന്നാഭിപ്രായ വിധി പുറപ്പെടുവിച്ചതോടെയാണ് വിഷയം അഞ്ചംഗ വിശാല ബെഞ്ചിന്റെ മുന്നിലെത്തിയത്. ജസ്‌റ്റീസ് അനുപിന്ദർ സിംഗ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത് പദ്ധതിയിൽ പുതുതായി വാദം കേൾക്കാൻ തീരുമാനിച്ചു. എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു. അതേസമയം സുഭാഷ് ചന്ദ്രയുടെ സ്വത്തുക്കൾ സംബന്ധിച്ച് തൽസ്ഥിതി തുടരണമെന്നും സ്വത്തുക്കളുടെ കൈമാറ്റം അനുവദിക്കരുതെന്നും ബെഞ്ച് നിർദേശിച്ചു. കടക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി.
ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ് ഉൾപ്പെടെയുള്ള വായ്പാദാതാക്കളാണ് കുടിശിക തിരിച്ചുപിടിക്കാൻ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ് പ്രകാരം നടപടിയുമായി രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |