
കൊച്ചി: എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസിന്റെ ഡിസ്കൗണ്ട് ബ്രോക്കിംഗ് ആപ്പായ എച്ച്.ഡി.എഫ്.സി സ്കൈ ഓപ്ഷൻസ് ട്രേഡർമാർക്കായി പുതിയ വർക്ക്സ്‌പേസ് 'സ്കാൽപ്പർ ടെർമിനൽ' അവതരിപ്പിച്ചു. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വേഗത്തിൽ തീരുമാനമെടുക്കേണ്ട ആക്ടീവ് ട്രേഡർമാരെ ലക്ഷ്യമിടുന്ന സംവിധാനമാണിത്. കമ്പനിയുടെ പ്രീമിയം ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ ഇൻവെസ്റ്റ്‌റൈറ്റിലും സ്കാൽപ്പർ ടെർമിനൽ ലഭ്യമാക്കിയിട്ടുണ്ട്.
ട്രേഡിംഗിനായി നിരവധി ടാബുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കി ആവശ്യമായ വിവരങ്ങളും ട്രേഡിംഗ് സൗകര്യങ്ങളും ഒറ്റ സ്ക്രീനിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ലൈവ് ഡാറ്റ, വൺ-ക്ലിക്ക് എക്‌സിക്യൂഷൻ, കസ്റ്റമൈസ് ചെയ്യാവുന്ന വർക്ക്സ്‌പേസ് എന്നിവ ഇതിലുണ്ട്.സ്‌പോട്ട്, കോൾ, പുട്ട് ചാർട്ടുകൾ ഒരേസമയം കാണാനും സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |