
കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ച ബാങ്ക് ഒഫ് ഇന്ത്യ 121-ാം സ്ഥാപക ദിനം ആചരിച്ചു. ബാങ്കിന്റെ രാജ്യവ്യാപക ശൃംഖലയിലുടനീളം നടന്ന ആഘോഷങ്ങളിൽ ജീവനക്കാർ, ഉപഭോക്താക്കൾ, മുൻ ജീവനക്കാർ തുടങ്ങിയവർ പങ്കുചേർന്നു.
എറണാകുളം സോണൽ ഓഫീസിൽ നടന്ന സ്ഥാപക ദിന പരിപാടി സോണൽ മാനേജർ എ. മുരളി ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ പന്ത്രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന പാരമ്പര്യവും രാഷ്ട്രനിർമ്മാണത്തിലും സാമ്പത്തിക വികസനത്തിലും ബാങ്ക് നൽകിയ സംഭാവനകളും അദ്ദേഹം വിശദീകരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം സോണിന് കീഴിലുള്ള വിവിധ ശാഖകളിൽ ഉപഭോക്തൃ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. സോണൽ ഓഫീസിൽ ഉപഭോക്തൃ സംഗമത്തോടൊപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ഒരുക്കിയിരുന്നുസോണൽ ഓഫീസിൽ നടന്ന ആഘോഷ പരിപാടിയിൽ മുതിർന്ന ഉപഭോക്താക്കളെ സോണൽ മാനേജർ എ. മുരളി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |