SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.36 AM IST

ഓണക്കാലം തുണച്ചു: വാഹന വിൽപ്പനയിൽ കുതിപ്പ്

car-one

കൊച്ചി: ഓണക്കാലത്തെ കരുത്തിൽ കേരളത്തിലെ വിൽപ്പന ആഗസ്റ്റിൽ കുതിച്ചു. മൊത്തം വാഹന വിൽപ്പനയിൽ കഴിഞ്ഞ മാസം സംസ്ഥാനത്ത് 15.77 ശതമാനം വളർച്ചയുണ്ട്. ഇരുചക്രവാഹനങ്ങളിൽ 18.8%, പെട്രോൾ, എഥനോൾ വാഹനങ്ങളിൽ 16.6% വീതമാണ് വളർച്ച. ദേശീയ വിൽപ്പനയുടെ ശരാശരിക്കൊപ്പമാണ് കേരളത്തിലെ വളർച്ച.

അഖിലേന്ത്യാതലത്തിലെ വിൽപ്പനയിൽ 17.51 ശതമാനം വളർച്ചയുണ്ട്. 24,23,201 വാഹനങ്ങളാണ് ആഗസ്‌റ്റിൽ വിറ്റഴിച്ചത്. 2025 ആഗസ്‌റ്റിൽ വിൽപ്പന 20,62,038 വാഹനങ്ങളായിരുന്നു. ഇരുചക്ര വാഹന വിൽപ്പനയിലാണ് ഏറ്റവുമധികം വർദ്ധനവ്. 19.69 ശതമാനം. എഥനോൾ ഇന്ധന വിവാദം തുടരുമ്പോഴും യാത്രാവാഹനങ്ങളിൽ വിൽപ്പന വർദ്ധിച്ചു. 16.14 ശതമാനം വളർച്ചയാണ് അഖിലേന്ത്യാതലത്തിൽ കൈവരിച്ചത്.

മൊത്തം വിറ്റഴിക്കപ്പെട്ട ഇരുചക്രവാഹനങ്ങളിൽ 84.17 ശതമാനവും പെട്രോൾ, എഥനോൾ വാഹനങ്ങളാണ്. വൈദ്യുത ഇരുചക്രവാഹന വില്പന ജൂലായിലേക്കാൾ കുറഞ്ഞു. ജൂലായിൽ 17.08 ആയിരുന്നത് ആഗസ്‌റ്റിൽ 15.75 ശതമാനമായി കുറഞ്ഞു.

ആഗസ്റ്റ് വില്പന ഇങ്ങനെ

ഇനം, 2026, 2025, ശതമാനം

ഇരുചക്രം, 70,928, 59,691, 18.83

മുച്ചക്രം, 3,872, 2,890, 33.98

വാണിജ്യം, 3,148, 3,302, - 4.66

നിർമ്മാണവാഹനം, 51, 34, 50

കാറുകൾ, 23,709, 21,924, 8.14

ട്രാക്‌ടർ, 57, 60, - 5

ആകെ, 1,01,765 87,901, 15.77

''ഓണക്കാലത്തെ വർദ്ധിച്ച ആവശ്യവും പുതിയ മോഡലുകളും എഥനോൾ സംബന്ധിച്ച ആശങ്കകളും വിൽപ്പന വർദ്ധിക്കാൻ കാരണമായി.""

മനോജ് കുറുപ്പ്

സംസ്ഥാന പ്രസിഡന്റ്

ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEHICLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360