
715 കിലോമീറ്റർ റേഞ്ച്; 490 പി.എസ് കരുത്ത്
കൊച്ചി: ആഡംബര ഇലക്ട്രിക് എസ്.യു.വി വിഭാഗത്തിൽ പുതിയ മോഡലുമായി മെഴ്‌സിഡസ് ബെൻസ്. ജി.എൽ.സി ഇലക്ട്രിക്കിന്റെ ബുക്കിംഗ് ഒക്ടോബർ ആദ്യ വാരം ആരംഭിക്കും. വർഷാവസാനം വാഹനം വിപണിയിലെത്തും. ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന വാഹനത്തിന് 80-90 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.
ഇന്ത്യയിൽ ജി.എൽ.സി400 4മാറ്റിക് എന്ന ഒറ്റ വകഭേദത്തിലാകും ആദ്യഘട്ടത്തിൽ വിൽപ്പന. 94 കെ.ഡബ്ല്യു.എച്ച് ബാറ്ററിയും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ്. ആകെ 490 പി.എസ് കരുത്തും 800 എൻ.എം ടോർക്കും നൽകും. 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.3 സെക്കൻഡ് മാത്രം. ഒറ്റ ചാർജിൽ ഡബ്ല്യു.എൽ.ടി.പി പ്രകാരം 715 കിലോമീറ്റർ വരെസഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.
330 കെ.ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ്
330 കെ.ഡബ്ല്യു ഡി.സി ഫാസ്റ്റ് ചാർജിംഗ്, ഓൾ-വീൽ ഡ്രൈവ്, എയർ സസ്പെൻഷൻ, റിയർ-വീൽ സ്റ്റിയറിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ. റിയർ വീലുകൾ 4.5 ഡിഗ്രി വരെ തിരിയുന്നതിനാൽ നഗരത്തിലെ ഇടുങ്ങിയ റോഡുകളിലും വലിയ എസ്.യു.വി കൈകാര്യം ചെയ്യുന്നത് എളുപ്പമാകും.
39.1 ഇഞ്ച് ഹൈപ്പർസ്‌ക്രീൻ
കാറിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് 39.1 ഇഞ്ച് എം.ബി.യു.എക്‌സ് ഹൈപ്പർസ്‌ക്രീനാണ്. ഡ്രൈവർ ഡിസ്‌പ്ലേ, ഇൻഫൊടെയ്ൻമെന്റ് സ്‌ക്രീൻ, യാത്രക്കാരനുള്ള സ്‌ക്രീൻ എന്നിവ ഒറ്റ ഡാഷ്‌ബോർഡ് യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ഐ അസിസ്റ്റന്റ്, വയർലെസ് ഫോൺ ചാർജിംഗ്, ബർമസ്റ്റർ 4ഡി സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് മുൻസീറ്റുകൾ, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും പ്രതീക്ഷിക്കാം.
പ്രതീക്ഷിക്കുന്ന വില
80 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ