
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ചിന്റെ(എൻ.എസ്.ഇ) പ്രാരംഭ ഓഹരി വില്പന ഇന്ന് ആരംഭിക്കും. ഓഹരി ഒന്നിന് 1,700 രൂപ മുതൽ 1,785 രൂപ വരെയാണ് വില നിശ്ചയിയിച്ചിട്ടുള്ളത്. ഉയർന്ന വിലയിൽ കമ്പനിയുടെ മൂല്യം ഏകദേശം 4.42 ലക്ഷം കോടി രൂപയാകും. ബി.എസ്.ഇയുടെ സമീപകാല വരുമാനവുമായി താരതമ്യം ചെയ്താൽ എൻ.എസ്.ഇയുടെ ഇപ്പോഴത്തെ വില 30 ശതമാനം ഡിസ്‌കൗണ്ടിലാണുള്ളത്. ഇപ്പോൾ നടക്കുന്ന ഐ.പി.ഒ പൂർണമായും ഓഫർ ഫോർ സെയിലാണ്. നിലവിലുള്ള ഓഹരി ഉടമകൾ 12.64 കോടി ഓഹരികളാണ് വിൽക്കുന്നത്. സെപ്തംബർ 21ന് വിൽപ്പന അവസാനിക്കും. ഒരു ലോട്ട് എട്ട് ഓഹരികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |