
വിമാന ഇന്ധന വിലയും വർദ്ധിപ്പിച്ചു
കൊച്ചി: ആഗോള വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെയും വിമാന ഇന്ധനത്തിന്റെയും വില പൊതുമേഖല എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചു. റെസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന 19 കിലോഗ്രാമിന്റെ എൽ.പി.ജി സിലിണ്ടറുകളുടെ വില 62.50 രൂപ ഉയരും. വിമാന ഇന്ധനമായ എ.ടി.എഫ് വില ലിറ്ററിന് 16 രൂപ കൂടി 137 രൂപയായി. വില വർദ്ധന ഇന്നലെ പ്രാബല്യത്തിലായി. സെപ്തംബറിൽ എൽ.പി.ജി സിലിണ്ടർ വില 9.5 രൂപ വർദ്ധിപ്പിച്ചിരുന്നു. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള എൽ.പി,ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല.
പുതുക്കിയ എൽ.പി.ജി സിലിണ്ടർ വില (19 കിലോ)
തിരുവനന്തപുരം : 2,849 രൂപ
എറണാകുളം : 2,828 രൂപ
കോഴിക്കോട് : 2,860.50 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |