SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

ടി.വി.എസ് മോട്ടോസോൾ 6.0 ഗോവയിൽ

tvs

വൈവിദ്ധ്യ ആഘോഷങ്ങൾ

കൊച്ചി: ടി.വി.എസ് മോട്ടോർ കമ്പനിയുടെ മോട്ടോർ സൈക്കിൾ ആഘോഷമായ മോട്ടോസോളിന്റെ ആറാമത് പതിപ്പ് ഡിസംബർ 11, 12 തിയതികളിൽ ഗോവയിൽ നടക്കും.

പുതിയ വാഹനങ്ങളുടെ അവതരണം, പ്രദർശനം, വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും, ഉപഭോക്തൃ പരിപാടികൾ, അന്താരാഷ്ട്ര ബ്രാൻഡുകളുമായുള്ള സഹകരണം എന്നിവയ്ക്ക് മോട്ടോസോൾ വേദിയാകും.

കസ്റ്റം മോട്ടോർസൈക്കിളുകളുടെ രൂപകൽപ്പനകളും പ്രദർശിപ്പിക്കും. റൈഡർമാർ, റേസർമാർ, സൃഷ്ടിപരമായ മേഖലകളിലുള്ളവർ, സംഗീതജ്ഞർ, മോട്ടോർസൈക്കിൾ പ്രേമികൾ തുടങ്ങിയവർ പങ്കെടുക്കും.

റേസിംഗ്, റൈഡിംഗ് മത്സരങ്ങളുടെ ഭാഗമായി ജിംഖാന, ഡേർട്ട് ട്രാക്ക്, മോട്ടോക്രോസ്, സ്ലോ റേസ്, സ്റ്റണ്ട് റേസ്, എഫ്.എം.എക്സ് പ്രകടനങ്ങൾ, റൈഡേഴ്സ് സ്ഫിയർ, ഡ്രിഫ്റ്റ് ആർ ചാമ്പ്യൻഷിപ്പ്, സാൻഡ് റഷ് ചലഞ്ച്, ഹിൽ ക്ലൈംബ് ചലഞ്ച് എന്നിവ ഒരുക്കും. പുതിയ വാഹനങ്ങളുടെ പരീക്ഷണ റൈഡുകളും ഉണ്ടാകും.

പ്രദർശനവും അവതരണവും

കസ്റ്റം മോട്ടോർ സൈക്കിൾ പ്രദർശനം, ടി.വി.എസ് റോണിൻ, അപ്പാച്ചെ എന്നിവയുടെ പ്രത്യേക രൂപകൽപ്പനകൾ, കസ്റ്റമൈസേഷൻ അവതരണം, ഹെൽമെറ്റ് പെയിന്റിംഗ് ശിൽപ്പശാല, ഗാരേജ് അനുഭവങ്ങൾ എന്നിവയും ഒരുക്കും. സഞ്ചാരികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ, സംവാദങ്ങൾ, പോഡ്കാസ്റ്റുകൾ, ചർച്ചകൾ, നേട്ടം കൈവരിച്ചവരെ ആദരിക്കൽ, അപ്പാച്ചെ ഓണേഴ്സ് ഗ്രൂപ്പ്, കൾട്ട് സമൂഹം എന്നിവയുമായി പരിപാടികൾ, കൂട്ടായ റൈഡുകൾ എന്നിവയും നടക്കും.

മൂന്ന് വിഭാഗങ്ങൾ

എക്‌സ്‌പ്ളോർ: റേസിംഗ്, റൈഡിംഗ്, മോട്ടോർ സ്പോർട്സ്, സാഹസിക യാത്രകൾ

എൻഗേജ്: അപ്പാച്ചെ ഓണേഴ്സ് ഗ്രൂപ്പ്, ടി.വി.എസ് റോണിൻ കൾട്ട് റൈഡർമാർ, ക്രിയേറ്റർമാർ, മോട്ടോർ സൈക്കിൾ പ്രേമികൾ എന്നിവ

സെലിബ്രേറ്റ്: സംഗീതം, വിനോദം, ഭക്ഷണം, ജീവിതശൈലി തുടങ്ങിയവ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TVS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360