SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

പോർഷെ കെയിൻ ഇലക്ട്രിക് നിരത്തിൽ

READ ENGLISH VERSION
porche

കൊച്ചി: പോർഷെ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലീകരിച്ച് കെയിൻ ഇലക്ട്രിക് മുംബയ് വിപണിയിൽ അവതരിപ്പിച്ചു. രണ്ട് വകഭേദങ്ങളാണ് കമ്പനി പുറത്തിറക്കിയത്. 'വൈദ്യുതവൽക്കരണത്തിലൂടെ കെയിൻ സുപ്രധാനമായ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിട്ടുവീഴ്ചയില്ലാത്ത പോർഷെ പ്രകടനക്ഷമതയെ വൈദ്യുതിയുമായി സംയോജിപ്പിക്കുമ്പോഴും തനതായ പോർഷെ സ്വഭാവം നിലനിർത്തുന്നുവെന്ന് പോർഷെ ഇന്ത്യ മേധാവി അശുതോഷ് ദീക്ഷിത് പറഞ്ഞു.

കെയ്‌നിൽ നിന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ദൈനംദിന ഉപയോഗക്ഷമതയും സ്പോർട്ട്‌സ് കാറുകളെ നിർവചിക്കുന്ന പ്രകടനം, എൻജിനിയറിംഗ്, ഡ്രൈവിംഗ് അനുഭവം എന്നിവയും ലഭിക്കും.

ബ്രാൻഡിന്റെ നിലവിലുള്ള മോഡൽ പോർട്ട്ഫോളിയോക്കൊപ്പം ഒരു പൂർണ വൈദ്യുത ഓപ്ഷൻ ഉപഭോക്താക്കൾക്ക് നൽകുന്നു.

അടിസ്ഥാന വില.

കെയിൻ ഇലക്ട്രിക്ക്

1,77,27,000 രൂപ

കെയിൻ ടർബോ ഇലക്ട്രിക്ക്

2,27,51,000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PORCHE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360