SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.40 PM IST

ആഭരണപ്രേമികൾക്ക് ആശ്വാസം; മൂന്നാം ദിവസവും സ്വർണവില താഴേയ്ക്ക്, ഇന്നത്തെ നിരക്കറിയാം

gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,​245 രൂപയായി. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ പവൻ വില 1,​05,​960 രൂപയായി. തുടർച്ചയായ മൂന്നാം ദിവസമാണ് വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഈ ഇടിവ് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാണ്. ഇന്നലെ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞത്. ജൂലായ് മൂന്നിന് 1,​07,​800 രൂപയെന്ന നിലയിലായിരുന്നു പവൻ വില. അഞ്ച് ദിവസത്തിനിടെ 1840 രൂപയുടെ കുറവാണ് ഉണ്ടായത്.

കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം (ജൂൺ 30)​ 1,​04,​160 രൂപയായിരുന്നു ഒരു പവന്റെ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സമാധാന ചർച്ചകളുടെ പുരോഗതിപോലും സ്വർണത്തിന്റെ നിരക്കിനെ കാര്യമായി ബാധിക്കുന്നുണ്ട്.

ഇന്നത്തെ വെള്ളി വില

വെള്ളിവിലയിൽ ഇന്ന് വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് അ‌‌ഞ്ച് രൂപ വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വിപണി വില. 10 ഗ്രാം വെള്ളിക്ക് 2,​450 രൂപയും 100ഗ്രാം വെള്ളിക്ക് 24,​5000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,​45,​000 രൂപ നൽകണം.

English Summary

Gold prices in Kerala fell for the third consecutive day, with the price dropping by ₹560 per sovereign and ₹70 per gram. A sovereign now costs ₹1,05,960, marking a total decline of ₹1,840 over the past five days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLDRATE, GOLD RATE TODAY, KERALA GOLD RATE, TODAY GOLD RATE, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360