SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.12 PM IST

ഇന്നലത്തെ കുതിപ്പിന് പിന്നാലെ ഇടിവ്; ഇന്ന് സ്വർണവില താഴ്‌ന്നു, നിരക്കറിയാം

READ ENGLISH VERSION
gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കുറഞ്ഞ് 14,145 രൂപയായി. ഒരു പവന് 760 രൂപ കുറഞ്ഞ് 1,13,160 രൂപയായി. ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപ കൂടി 14,​240 ആയി. പവന് 880 രൂപ കൂടി 1,​13,​920 രൂപയിലെത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കുറഞ്ഞത്.

ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്കിറങ്ങുകയായിരുന്നു. കനത്ത ചാഞ്ചാട്ടമാണ് ഒരു മാസത്തിനിടെ വിലയിൽ ദൃശ്യമായത്. ഇന്നലെ രാജ്യാന്തര വിലയിൽ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയതാണ് വിലയിൽ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ഉയർന്ന പലിശനിരക്ക് തുടരുമെന്ന പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കുകയും ചെയ്തതാണ് രാജ്യാന്തര സ്വർണവിലയിൽ നേരിയ കുറവുണ്ടാക്കിയത്.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. ഫെഡറൽ റിസർവിന്റെ പലിശനയം
  2. ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങൾ
  3. അമേരിക്കൻ ബോണ്ട് യീൽഡുകൾ
  4. തൊഴിൽ വിപണി കണക്കുകൾ
  5. ആഗോള സാമ്പത്തിക അനിശ്ചിതത്വം

വെള്ളിവില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 255 രൂപയാണ്. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,55,000 രൂപ നൽകണം.

English Summary

Gold prices in Kerala witnessed a decline today. The price of 22-carat gold fell by ₹95 per gram to ₹14,145, while the price of one sovereign dropped by ₹760 to ₹1,13,160. The decline follows a rise in prices on the previous day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE KERALA, KERALA GOLD RATE, GOLD RATE TODAY, KERALA GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360