SignIn
Kerala Kaumudi Online
Tuesday, 08 September 2026 11.45 AM IST

വീണ്ടും ആശങ്ക; സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ നിരക്കറിയാം

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപ കൂടി 14,​240 ആയി. പവന് 880 രൂപ കൂടി 1,​13,​920 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയും പവന്‍ 480 രൂപ താഴ്ന്ന് 1,13,040 രൂപയുമായിരുന്നു വില.

ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്കിറങ്ങുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കനത്ത ചാഞ്ചാട്ടമാണ് ഒരു മാസത്തിനിടെ വിലയിൽ ദൃശ്യമായത്.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  1. ഫെഡറൽ റിസർവിന്റെ പലിശനയം
  2. ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങൾ
  3. അമേരിക്കൻ ബോണ്ട് യീൽഡുകൾ
  4. തൊഴിൽ വിപണി കണക്കുകൾ
  5. ആഗോള സാമ്പത്തിക അനിശ്ചിതത്വം

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 255 രൂപയാണ്. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,55,000 രൂപ നൽകണം.

English Summary

Gold prices increased in Kerala today, with the price of 22-carat gold rising by ₹110 per gram to ₹14,240. The price of one sovereign increased by ₹880 to ₹1,13,920. Yesterday, gold prices had declined by ₹60 per gram and ₹480 per sovereign.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE, GOLD PRICE TODAY, GOLD RATE KERALA, 22 CARAT GOLD PRICE, GOLD PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360