SignIn
Kerala Kaumudi Online
Monday, 06 July 2026 9.39 PM IST

50 ശതമാനം വരെ വിലക്കുറവ് ; എൻഡ് ഓഫ് സീസൺ സെയിലും ലുലു ഓൺ സെയിലും ജൂലായ് 9 മുതൽ 12 വരെ

READ ENGLISH VERSION
lulumall-

തിരുവനന്തപുരം: പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ലുലു എൻഡ് ഓഫ് സീസൺ സെയിലും ലുലു ഓൺ സെയിലും ജൂലായ് 9 മുതൽ 12 വരെ നടക്കും. വർഷത്തിൽ രണ്ടുതവണ മാത്രം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ സെയിലിൽ ഷോപ്പിംഗിനൊപ്പം ഭക്ഷണവും വിനോദവും ഉൾപ്പെടുന്ന സമ്പൂർണ അനുഭവമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ലുലു അധികൃതർ അറിയിച്ചു.

മിഡ്‌നൈറ്റ് സെയിലിന്റെ ഭാഗമായി നാല് ദിവസവും ലുലു മാൾ രാവിലെ 9 മുതൽ പുലർച്ചെ 2 വരെ പ്രവർത്തിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമെ മാളിൽ പ്രവർത്തിക്കുന്ന 500 - ലധികം മറ്റു ദേശീയ - അന്തർദേശീയ ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാകും.

ലുലു ഹൈപ്പർമാർക്കറ്റിൽ അരി, ഭക്ഷ്യഎണ്ണ, മസാലകൾ, പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ തുടങ്ങി നിത്യേന ആവശ്യമായ ഉത്പന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവുകൾ ഒരുക്കിയിട്ടുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയും കുറഞ്ഞ വിലയിൽ ലഭ്യമാകും. ഡിറ്റർജന്റുകൾ, ക്ലീനിംഗ് ലിക്വിഡുകൾ, കിച്ചൻ എസൻഷ്യലുകൾ എന്നിവയ്ക്കും സൂപ്പർ സേവർ ഓഫറുകൾ ലഭിക്കും.

ലുലു ഫാഷൻ സ്റ്റോറിൽ പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ വസ്ത്രങ്ങൾക്കും ഫാഷൻ ഉത്പന്നങ്ങൾക്കും പകുതി വില വരെയുള്ള ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. മെൻസ്, വിമൻസ്, കിഡ്സ് വെയർ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് ഫ്ലാറ്റ് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സാരികൾ, ചുരിദാറുകൾ, വെസ്റ്റേൺ വസ്ത്രങ്ങൾ, എത്നിക്, കാഷ്വൽ വെയർ എന്നിവയുടെ വിപുലമായ ശേഖരത്തിനും പ്രത്യേക ഡിസ്കൗണ്ടുകളുണ്ട്. മുൻനിര ബ്രാൻഡുകളുടെ ചെരിപ്പുകൾ, ലഗേജുകൾ, ട്രാവൽ ബാഗുകൾ എന്നിവയ്ക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാകും.

ലുലു കണക്ടിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയ്ക്ക് പ്രത്യേക വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇതിന് പുറമെ വിവിധ ബാങ്ക് ഓഫറുകളും സെയിലിന്റെ ഭാഗമായുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് നിബന്ധനകൾക്ക് വിധേയമായി 10 ശതമാനം വരെ അധിക കാഷ്ബാക്ക് ലഭിക്കും.

ലുലുവിന്റെ സ്റ്റോറുകൾക്ക് പുറമെ മാളിലെ 200-ലധികം ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും ലുലു ഓൺ സെയിലിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ ലഭ്യമാകും. വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ആഭരണങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നാല് ദിവസവും പ്രത്യേക ബ്രാൻഡ് ഓഫറുകളും വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്.


കുട്ടികളുടെയും കുടുംബങ്ങളുടെയും വിനോദകേന്ദ്രമായ ഫൺട്യൂറയിൽ റൈഡുകൾക്കും ഗെയിമുകൾക്കും പ്രത്യേക ഓഫർ പാക്കേജുകൾ ലഭിക്കും. നാല് ദിവസവും രാത്രി 12 മുതൽ പുലർച്ചെ 2 വരെ പ്രത്യേക ഓഫറുകൾക്കൊപ്പം ബൗളിങ് മത്സരവും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡ്‌നൈറ്റ് സെയിലിന്റെ ഭാഗമായി ഫൺട്യൂറ പുലർച്ചെ 2 വരെ പ്രവർത്തിക്കും.

ഫുഡ് കോർട്ടുകളിലും മിഡ്‌നൈറ്റ് സെയിലിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അറബിക്, ചൈനീസ്, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ ലഭ്യമാകും. നാല് ദിവസവും ഫുഡ് കോർട്ടുകൾ പുലർച്ചെ 2 വരെ പ്രവർത്തിക്കും.

സെയിൽ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് ഉപഭോക്താക്കൾക്ക് സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ലുലുവിന്റെ മുഴുവൻ സ്റ്റോറുകളിലും അധിക ബില്ലിംഗ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാളിലെത്തുന്ന വാഹനങ്ങളുടെ സുഗമമായ പ്രവേശനത്തിനും പാർക്കിങ്ങിനുമായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങളും അധിക ജീവനക്കാരെയും നിയോഗിക്കും. പ്രായമായവർക്കും കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കാൻ പ്രത്യേക ഹെൽപ്പ് ഡെസ്കുകളും അധിക സുരക്ഷാ ജീവനക്കാരും മാളിലുടനീളം സേവനമൊരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LULU, LULU MALL, LULU ON SALE, END OF DEASON SALE, LULU MALL OFFERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360