SignIn
Kerala Kaumudi Online
Thursday, 03 September 2026 11.39 AM IST

കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 2449 രൂപ, ഇന്നത്തെ നിരക്കറിയാം

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ വൻ വർദ്ധന. ഒറ്റയടിക്ക് പവന് 2449 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വിപണിവില 1,13,920 രൂപയാണ്. ഗ്രാമിന് 305 രൂപ വർദ്ധിച്ച് 14,240 രൂപയായി. ഇന്നലെ ഒരു പവന് 2240 രൂപ കുറഞ്ഞ് 1,11,480 രൂപയായും ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയായുമായിരുന്നു. ഒരാഴ്ചയ്ക്ക് മുൻപ് പവന് 1,20,240 രൂപയായിരുന്നു കൊടുക്കേണ്ടിവന്നത്. തുടർന്ന് സ്വർണവില ഇടിഞ്ഞു. എന്നാൽ ഇന്ന് വീണ്ടും വർദ്ധിച്ചത് സ്വർണം വാങ്ങാൻ തീരുമാനിച്ചവരിൽ ആശങ്കയ്ക്ക് കാരണമായി.

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് അഞ്ച് രൂപ കൂടി 255 രൂപയായി. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,55,000 രൂപ നൽകണം.

English Summary

Gold prices in Kerala recorded a sharp increase today after witnessing a continuous decline. The price of one sovereign (8 grams) rose by ₹2,449 to ₹1,13,920, while the price per gram increased by ₹305 to ₹14,240. Silver prices also increased by ₹5 per gram, reaching ₹255.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE KERALA, KERALA GOLD RATE, GOLD PRICE TODAY, GOLD PRICE HIKE, GOLD RATE INCREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360