തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവന് 2240 രൂപ കുറഞ്ഞ് 1,11,480 രൂപയായി. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയായി. ഒരാഴ്ചയ്ക്ക് മുൻപ് പവന് 1,20,240 രൂപയായിരുന്നു കൊടുക്കേണ്ടിവന്നത്. തുടർന്ന് സ്വർണവില ഇടിഞ്ഞ് ഇപ്പോൾ 1,11,480 രൂപയിലെത്തി. 8800 രൂപയോളം കുറഞ്ഞു.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന് വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 4,300 - 4,360 ഡോളർ നിരക്കിലാണ് ഇന്ന് സ്‌പോട്ട് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കയിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാദ്ധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
ഫെഡ് ചെയർമാൻ കെവിൻ വാർഷ് നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ ഡോളറും അമേരിക്കൻ ബോണ്ടുകളുടെ വരുമാനവും ശക്തിയാർജിച്ചു. ഇതോടെ പലിശ വരുമാനം നൽകാത്ത സ്വർണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻവലിച്ചു. എന്നാൽ സ്വർണത്തിന്റെ ദീർഘകാല മുന്നേറ്റ സാദ്ധ്യതകൾ ശക്തമാണെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ തൊഴിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ അടുത്ത വാരം സ്വർണം തിരിച്ചുകയറാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 250 രൂപയാണ് ഇന്നത്തെ വിപണി വില. 10 ഗ്രാമിന് 2,500 രൂപയും 100 ഗ്രാമിന് 25,000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,50,000 രൂപ നൽകണം.
Gold prices in Kerala witnessed a sharp decline today, with the price of one sovereign falling by ₹2,240 to ₹1,11,480. The price per gram dropped by ₹280 to ₹13,935. Gold prices have fallen by around ₹8,760 over the past week from ₹1,20,240 per sovereign.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |