
തിരുവനന്തപുരം: ബ്രസീൽ ടീമിനൊപ്പം ഗ്രൗണ്ടിലിറങ്ങി ഫിഫ ലോകകപ്പ് വോളണ്ടിയർ തൊടുപുഴ സ്വദേശി അബി പി.എസ്. മത്സരങ്ങൾക്ക് മുന്നോടിയായുള്ള പ്രീ-മാച്ച് ചടങ്ങിൽ സെൻട്രൽ ബാനർ കൈയിൽ പിടിച്ച് ഗ്രൗണ്ടിലെത്തിയവരിൽ ഒരാൾ അമേരിക്കയിൽ ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്യുന്ന അബിയായിരുന്നു. സെൻട്രൽ ബാനർ ടീമിലെ ഏക ഇന്ത്യൻ അംഗമാണ്. ബ്രസീൽ ടീമിനൊപ്പം പിച്ചിലേക്ക് നടന്നുകയറി ലോകപ്രശസ്ത താരങ്ങളെ തൊട്ടടുത്ത് കാണാനും അതേ മൈതാനത്ത് നിൽക്കാനുമുള്ള അവസരമാണ് ലഭിച്ചത്. കടുത്ത ബ്രസീൽ ആരാധകനായ അബിക്ക് ഇത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നായി. ഇതിന് മുമ്പ് നടന്ന ക്ലബ് ലോകകപ്പിലും വോളണ്ടിയറായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |