SignIn
Kerala Kaumudi Online
Monday, 05 October 2026 4.37 PM IST

'എനിക്ക് ഇഷ്ടമുള്ളവരെ ടീമിലെടുക്കും':  ക്രിസ്റ്റ്യാനോ  റൊണാൾഡോയോട് മാപ്പ് പറയില്ലെന്ന് പോർച്ചുഗൽ പരിശീലകൻ

jorge-jesus-and-cristiano
ജോർജ് ജീസസ്,​ ക്രിസ്റ്ര്യാനോ റൊണാൾഡോ

ലിസ്ബൺ: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പോർച്ചുഗൽ പരിശീലകൻ ജോർജ് ജീസസ്. ക്രിസ്റ്റ്യാനോയോട് മാപ്പ് പറയുമോ എന്ന ചോദ്യത്തിന് താൻ എന്തിന് മാപ്പുപറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവിച്ച കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ അദ്ദേഹം താനാണ് പരിശീലകനെന്നും തനിക്ക് ഇഷ്ടമുള്ളവരെ ടീമിലെടുക്കുമെന്നും വ്യക്തമാക്കി. നോർവെയ്‌ക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എന്തിനാണ് മാപ്പ് പറയുന്നത്?​ മാപ്പ് പറയാനുള്ള കാരണമെന്താണ്?​ എല്ലാത്തിനും കാരണം താരത്തിന്റെ വാം-അപ്പാണ്. ആ തീരുമാനത്തിനും സംഭവിച്ച കാര്യങ്ങൾക്കും ഞാൻ ഉത്തരവാദിയാണ്. പക്ഷേ എന്തിനാണ് മാപ്പ് പറയുന്നത്. ആരോട്?​ ഇത് വലിയ തമാശയാണ്'- ജോർജ് ജീസസ് പറഞ്ഞു.

ആരെ വിളിക്കണം ആര് കളിക്കണം എന്നതിനെക്കുറിച്ച് താൻ ആരോടും അനുവാദം ചോദിക്കാറില്ലെന്നും, പരിശീലകനെന്ന നിലയിൽ വിട്ടുവീഴ്ച ചെയ്യാനാകാത്ത കാര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ടീമിൽ ക്രിസ്റ്റ്യാനോയ്ക്കായി വാതിൽ തുറന്നുതന്നെ കിടക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും ചേരാമെന്നും ഇപ്പോഴുണ്ടായത് വെറുമൊരു തെറ്രിധാരണ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോയുടെ വിധി തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ടീമിൽ മറ്റു പ്രശ്നങ്ങളിലെന്നും ജോർജ് ജീസസ് വ്യക്തമാക്കി.

English Summary

Portugal coach Jorge Jesus angrily addressed questions regarding Cristiano Ronaldo's departure from the national team camp. He vehemently refused to apologize, asserting his sole responsibility for team selections and player choices. Jesus underscored his authority, stating he consults no one on squad decisions. He added that the door remains open for Ronaldo's return, attributing the situation to a mere misunderstanding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO, PORTUGUESE FOOTBALL TEAM, JORGE JESUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360