SignIn
Kerala Kaumudi Online
Thursday, 16 July 2026 1.17 PM IST

ഫൈനലിന് മുൻപ് അർജന്റീനയ്ക്ക് തിരിച്ചടി, ഫിഫയുടെ 'പണി' വരുന്നു; മുഴുവൻ ടീമിനെയും വിലക്കുമോ?

READ ENGLISH VERSION
lionel-messi
ലയണൽ മെസി

അ‌റ്റ്‌ലാന്റ: ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1ന്റെ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. രണ്ട് ഗോളിനും അസിസ്‌റ്റ് നൽകിയ ഇതിഹാസ നായകൻ ലയണൽ മെസിയാണ് വീണ്ടുമൊരു അർജന്റൈൻ തിരിച്ചുവരവിന് നേതൃത്വം നൽകിയത്. ഇതിനിടെ മുഴുവൻ അർജന്റീന ടീമിനും ഫിഫ ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ട് പുറത്തുവരികയാണ്. വിജയാഘോഷത്തിനിടെ രാഷ്ട്രീയ ബാനർ പ്രദർശിപ്പിച്ചതാണ് ഇതിനുകാരണം.

മിഡ്‌ഫീൽഡർ ജിയോവാനി ലോ സെൽസോ ആണ് വിജയാഘോഷത്തിനിടെ ഫോക്ക്‌ലാൻഡ് ഐലൻഡ്‌സ് ബാനർ പ്രദർശിപ്പിച്ചത്. 'ലാസ് മാൽവിനാസ് സൺ അർജന്റീനാസ്' എന്നായിരുന്നു ബാനറിലെ വരികൾ. 'മാൽവിനസ് അർജന്റീനക്കാരാണ്' എന്നായിരുന്നു വരികളുടെ വിവർത്തനം. ഫോക്ക്‌ലാൻഡ് ദ്വീപുകൾക്ക് മേലുള്ള അർജന്റീനയുടെ അവകാശവാദമാണ് വരികളിൽ പരാമർശിച്ചിരിക്കുന്നത്. ഇത് വിവാദമായതോടെയാണ് ഫിഫ നടപടിക്കൊരുങ്ങുന്നത്.

ഫിഫയോടൊപ്പം ചേർന്ന് ഫുട്ബോൾ നിയമങ്ങൾ രൂപീകരിക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി) ഇത്തരം ബാനറുകൾ പ്രദർശിപ്പിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങളിൽ രാഷ്ട്രീയ പതാകകൾ, മുദ്രാവാക്യങ്ങൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് കർശന നിരോധമുണ്ട്.

സംഭവം വിവാദമായതോടെ ടീമിനെ പിന്തുണച്ച് അർജന്റീന വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവെൽ രംഗത്തെത്തി. ഫോക്‌ലാൻഡ് അർജന്റീനയുടേതാണ്. സ്റ്റേഡിയത്തിൽ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്താം. എന്നാൽ നമ്മുടെ രക്തത്തിലും ഹൃദയത്തിലും അലിഞ്ഞിട്ടുണ്ടെന്ന് അവർ മറന്നുവെന്നാണ് ബാനർ പ്രദർശിപ്പിച്ചതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത്.

English Summary

Argentina reached the World Cup final with a 2–1 comeback win over England, led by Lionel Messi’s two assists. Reports say FIFA could investigate after midfielder Giovani Lo Celso displayed a political banner asserting Argentina’s claim over the Falkland Islands during celebrations, potentially violating rules banning political messages at matches.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA FIFA CONTROVERSY, LIONEL MESSI, FALKLAND ISLANDS BANNER, ARGENTINA TEAM BAN, MANGLISH ARGENTINA FIFA BAN MESSI MALVINAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360