SignIn
Kerala Kaumudi Online
Saturday, 15 August 2026 2.01 PM IST

അന്ന് പിതാവിന്റെ മരണത്തിൽ മെസിയെ ആശ്വസിപ്പിച്ചു; കമന്റിൽ ചരിത്രം കുറിച്ച് റൊണാൾഡോ

READ ENGLISH VERSION
cristiano-ronaldo
ലയണൽ മെസിയും പിതാവും, ക്രിസ്റ്റ്യാനോ റൊണാൾഡോ

ബ്യൂണസ് അയേഴ്‌സ്: പിതാവിന്റെ വിയോഗത്തിൽ ലയണൽ മെസിയെ ആശ്വസിപ്പിച്ചുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കമന്റിന് ചരിത്രനേട്ടം. 'ഐ ലവ് യു ഡാഡ്' എന്ന അടിക്കുറിപ്പോടെ പിതാവിനൊപ്പം നിൽക്കുന്ന ചിത്രവും കുറിപ്പുമായിരുന്നു മെസി പങ്കുവച്ചത്. ഇതിന് 'ലിയോ, ഈ വിഷമഘട്ടത്തിൽ നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും ഞാൻ വലിയൊരു ആലിംഗനം നൽകുന്നു. ശക്തനായിരിക്കൂ' എന്നാണ് ക്രിസ്റ്റ്യാനോ കമന്റ് ചെയ്തത്.

രണ്ടുദിവസംകൊണ്ട് കമന്റിന് ആറ് ദശലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച കമന്റായി മാറുകയും ചെയ്തു. റൊണാൾഡോയുടെ തന്നെ റെക്കോർഡാണ് മറികടന്നിരിക്കുന്നത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേയ്ക്ക് മാറിയ വേളയിൽ ക്രിസ്റ്റ്യാനോ കുറിച്ച കമന്റിനായിരുന്നു ഇതിനുമുൻപ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ചത്.

പിതാവ് ജോർജ് മെസിയുടെ വിയോഗത്തിനുശേഷം ലയണൽ മെസി കഴിഞ്ഞദിവസം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഫുട്ബാളിൽ നിന്ന് കുറച്ചുനാൾ ബ്രേക്ക് എടുക്കുമെന്നും വിരമിക്കുമെന്നുമൊക്കെ വാർത്തകൾ പരന്നിരുന്നുവെങ്കിലും പിതാവിന്റെ സംസ്കാരം കഴിഞ്ഞ് നാലാംനാൾ മെസി അമേരിക്കൻ ക്ളബ് മയാമി എഫ്.സിക്കുവേണ്ടി കളത്തിലിറങ്ങുകയായിരുന്നു. പിതാവിന്റെ അഭാവത്തിൽ എങ്ങനെ മുന്നോട്ടുനീങ്ങുമെന്ന് തനിക്കറിയില്ലെന്ന് മെസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതോടെയാണ് വിരമിക്കൽ വാർത്തകൾ പ്രചരിച്ചത്.

A post shared by Leo Messi (@leomessi)


English Summary

Cristiano Ronaldo’s condolence comment on Lionel Messi’s post about his late father became Instagram’s most-liked comment, receiving over six million likes within two days. Ronaldo expressed support and strength for Messi and his family. Messi recently returned to play for Inter Miami after his father’s funeral, despite speculation about a possible retirement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO, CRISTIANO RONALDO COMMENT ON LIONEL MESSI, LIONEL MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360