അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് രണ്ടാമത്തെ സെമിഫൈനലിൽ ഇംഗ്ലണ്ട്-അർജന്റീന പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അർജന്റീനയെ ഫിഫ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. 75 ലക്ഷത്തിലധികം ആളുകൾ ഒരു ഓൺലൈൻ നിവേദനത്തിൽ ഒപ്പുവച്ചുകൊണ്ടാണ് അർജന്റീനയ്ക്കെതിരായ രോഷം പങ്കുവച്ചിരിക്കുന്നത്. അർജന്റീനഔട്ട്.കോം എന്ന ക്യാമ്പെയ്നിലൂടെയാണ് 'മെസി വിരോധം' അലയടിക്കുന്നത്.
ടീമിന്റെ പ്രകടനം കൊണ്ടല്ല അർജന്റീന വിജയം നേടുന്നതെന്നാണ് ഒരുപക്ഷത്തിന്റെ വാദം. റഫറിമാർ അർജന്റീനയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് ടീമിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത്. ഫിഫയും റഫറിമാരും മെസിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്തുന്നതിനായി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് വിമർശനം.
വിജയികളെ ഫിഫ ഇതിനകം തീരുമാനിച്ചുകഴിഞ്ഞെന്നും മറ്റ് ടീമുകൾ മത്സരിക്കുന്നത് എന്തിനാണന്നുമാണ് ഉന്നയിക്കുന്ന ചോദ്യം. അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കി മറ്റെല്ലാവർക്കും ന്യായമായ അവസരം നൽകുക എന്ന പ്രസ്താവനയോടെയാണ് ക്യാമ്പെയിൻ ആരംഭിച്ചിരിക്കുന്നത്.
ഇന്ന് രാത്രി 12.30നാണ് ഇംഗ്ലണ്ട്-അർജന്റീന സെമി ഫൈനൽ മത്സരം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് അർജന്റീന ഇംഗ്ളണ്ടിനെതിരെ കളത്തിലിറങ്ങുന്നത്. കരിയറിലാദ്യമായി ഇംഗ്ളണ്ട് ദേശീയ ടീമിനെതിരെ ബൂട്ടുകെട്ടാനൊരുങ്ങുകയാണ് മെസി.
Hours before the FIFA World Cup semifinal between England and Argentina, an online campaign demanding Argentina's removal from the tournament has gained massive attention, with more than 7.5 million people signing a petition.
The campaign, ArgentinaOut.com, alleges that Argentina has benefited from biased refereeing and claims FIFA is favoring Lionel Messi and his team. Supporters of the petition argue that Argentina's success is not solely based on its performances and are calling for a "fair chance" for other teams.
Argentina will face England in the World Cup semifinal at 12:30 a.m., marking the first meeting between the two sides at the tournament in two decades and Lionel Messi's first-ever match against England at senior international level.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |