SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.44 PM IST

അമേരിക്കയിലേക്ക് വിസകൾ നൽകുന്നത് പൂർണമായി മതിയാക്കുകയാണോ? നിയന്ത്രണം കടുപ്പിച്ച് ട്രംപ്

usa
പ്രതീകാത്മക ചിത്രം

വാഷിംഗ്‌ടൺ: കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും വിസാ അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നിർത്തിവച്ചു. വിസാ അഭിമുഖത്തിനായി സമയം ലഭിച്ചവർക്ക് അപ്പോയിന്റ്‌മെന്റ് മാറ്റിവച്ചതായി ഇ മെയിലൂടെ സന്ദേശം ലഭിക്കുകയായിരുന്നു. അഭിമുഖത്തിനുള്ള പുതുക്കിയ തീയതി പിന്നീട് അറിക്കാമെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇത് എപ്പോഴായിരിക്കും എന്ന കാര്യത്തിൽ ഒരു വ്യക്തതയും ലഭിച്ചിട്ടില്ല. വിദഗ്ദ്ധ വിദേശ തൊഴിലാളികൾക്കുളള എച്ച്-1ബി വിസയ്ക്ക് 98 ലക്ഷത്തോളം ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് പുതിയ നടപടി.

ഇപ്പോഴത്തെ നടപടി എല്ലാ രാജ്യങ്ങളിലെയും അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലുമുള്ള ജീവനക്കാരുടെ പരിശീലനത്തിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായിസ്ഥിരീകരിച്ചിട്ടില്ല. നടപടി ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവക്ക് കനത്ത തിരിച്ചടിയാണ്.

രണ്ടാംവട്ടം പ്രസിഡന്റായതോടെയാണ് കുടിയേറ്റക്കാർക്കെതിരെയുള്ള നിയന്ത്രങ്ങൾ ട്രംപ് ഭരണകൂടം കൂടുതൽ കടുപ്പിച്ചത്. കൂട്ട നാടുകടത്തുലകൾ ഉൾപ്പെടെയുള്ളവ നേരത്തേ നടത്തിയിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുളളവരെ കുടിയറ്റക്കാർ എന്നുപറഞ്ഞ് അത്യാവശ്യം സൗകര്യങ്ങൾ പോലും കൊടുക്കാതെ പ്രത്യേക വിമാനങ്ങളിൽ നാടുകടത്തിയത് വൻ വിവദമായിരുന്നു. ചിലരാജ്യങ്ങളിലുളളവരെ ചങ്ങലയിട്ടാണ് വിമാനത്തിൽ കയറ്റിവിടാൻ കൊണ്ടുവന്നത്.

നിലവിൽ പ്രതിവർഷം 65,000 എച്ച്-1ബി വിസയാണ് (സാധാരണ വിസ) അനുവദിക്കുന്നത്. ഇതിനുപുറമേ അമേരിക്കയിൽ നിന്ന് മാസ്‌റ്റേഴ്‌സോ നേടിയവർക്കായുള്ള 20,000 വിസകൾ കൂടി അനുവദിക്കുന്നുണ്ട്.

അതിനിടെ ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള ഉപരോധ പദ്ധതിയായ 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്' പ്രഖ്യാപിച്ചതിന് പിന്നാലെ, നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ്. ഇറാന്റെ പെട്രോളിയം,പെട്രോകെമിക്കൽ വ്യാപാരത്തിൽ ഇവർ പങ്കാളികളാണെന്ന് ആരോപിച്ചാണ് നടപടി.

English Summary

Visa-related procedures, including visa interviews, have been suspended at U.S. embassies and consulates worldwide.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US VISA INTERVIEWS, US EMBASSY VISA, VISA SERVICES SUSPENDED, AMERICAN CONSULATES, US VISA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360